ബിച്ചു : ഞങ്ങളിവിടുത്തേ പൈസയും കൊടുത്തു വരാം നീ ആംബുലൻസിൽ പൊയ്ക്കോ
സുഹൈൽ നീട്ടിയ എന്റെ പേഴ്സും ഫോണും വാങ്ങികൊണ്ട് ആംബുലൻസിലേക്ക് കയറി ഡോർ അടച്ചു സൈറൺ മുഴക്കികൊണ്ട് ആംബുലൻസ് മുന്നോട്ട് നീങ്ങി ആംബുലൻസിന്റെ സൈറൺ ശബ്ദത്താലും ആദ്യമായി ആംബുലൻസിൽ കയറിയ ഭയതാലുമാവാം കൈയിൽ പിടിച്ചിരുന്ന എന്റെ കൈയിലെ പിടി മുറുകി മുറുക്കി പഠിച്ചിരുന്ന കൈക്കു മേലേ കൈവെച്ചുകൊണ്ട് മുഖത്തേക്ക് നോക്കി
പേടിക്കണ്ട…
തളർന്ന ചിരി നൽകികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി കിടന്നു
ഡ്രൈവർ : ഏത് ഹോസ്പിറ്റലിലേക്കാ
മിംസ് ഒന്ന് പെട്ടന്ന് പോവുമോ
സൈറൺ ശബ്ദം കൂടുന്നതും വണ്ടിയുടെ വേഗം കൂടുന്നതും അറിഞ്ഞു അര മണിക്കൂറിനുള്ളിൽ മിംസിന്റെ മെയിൻ എന്ററൻസിന് മുന്നിൽ വണ്ടി ചെന്നു നിന്നു അകത്ത് ചെന്നു ഡോക്ടർ പരിശോധിച്ചശേഷം ആദ്യം പരിശോധിച്ചശീട്ട് നോക്കി
Dr : അഡ്മിറ്റ്ചെയ്യണം
ശെരി…
റൂമിന്റെ പൈസ അടക്കാനും മറ്റു കാര്യങ്ങൾ ശെരിയാക്കാനുമായി ഞാൻ പോവാൻ നോക്കുമ്പോ എന്റെ കൈയിൽ പിടിച്ചു മുഖതേക്ക് നോക്കുന്നത് കണ്ട്
ഇല്ല പോണില്ല…
ഫോൺ എടുത്തു ആദിയെ വിളിച്ചു കാര്യം പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ തന്നെ അവൻ വന്നു
നീ ഒന്ന് പോയി അഡ്മിഷൻ എടുത്തിട്ട് വാ…
എടിഎംകാർഡ് അവന്റെ കൈയിൽ കൊടുത്തു പാസ്സ്‌വേർഡ് പറഞ്ഞുകൊടുത്തു
അഡ്മിഷൻ എടുത്തതിന് പുറകെ റൂമിലേക്ക് മാറ്റി ടെസ്റ്റിനായി രക്തമെടുത്തു
ബില്ല് അടക്കാൻ പറഞ്ഞതിന് ആദിയെ പറഞ്ഞയച്ചു
തലയിണ മാറ്റി അവിടിരുന്നു തലയെ മടിയിലേക്ക് വെച്ച് തലയിൽ തലോടി കൊണ്ടിരുന്നു
കാലത്ത് തുടങ്ങിയതാ… മാറുമെന്ന് കരുതി പാരസെറ്റമോൾ കഴിച്ചു
സംസാരിക്കണ്ട കിടന്നോ പതിയെ മയക്കത്തിലേക്ക് വീഴുന്നത് നോക്കി ഇരിക്കെ ഡോറിൽ മുട്ട് കേട്ടു
ആ വന്നോ…
നേഴ്സ് അകത്തേക്ക് വന്നു
മെഡിസിൻ വാങ്ങണം… കട്ടിയുള്ള ഭക്ഷണം കൊടുക്കണ്ട