ആളിറങ്ങിയതും ഉള്ളിൽ കയറി ഡോക്ടർ പരിശോധിച്ചശേഷം
Dr : വൈറൽ ഫീവറാണ്… ഒരു ഡ്രിപ്പിടാം…പനി ഇത്രയും കൂടുതലായത്കൊണ്ട്താലൂക്ക് ആശുപത്രിയിലേക്ക് റെഫർ ചെയ്യാം ആംബുലൻസ് വിളിച്ചോ കുറച്ച് ദിവസം അവിടെ അഡ്മിറ്റ് ആവേണ്ടിവരും
താലൂക് ആശുപത്രിയൊന്നും വേണ്ട നിങ്ങൾ ഡ്രിപ്പിട്ടുതന്നേ ഞങ്ങൾ കോഴിക്കോടിനു പോയ്കോളാം
Dr : എങ്കിൽ അതാ നല്ലത്
ബിച്ചു : അമ്മയെ നോക്ക് ഞങ്ങൾ ആംബുലൻസ് വിളിച്ചിട്ട് വരാം
പെട്ടന്ന്…
ബിച്ചു : ഹാ… പെട്ടന്ന് വരാം…
ഷീട്ടും വാങ്ങി പരിശോധിക്കാൻ കിടത്തിയ ടേബിളിൽ നിന്നും വാരി എടുത്തു തളർന്നു നെഞ്ചിൽ പറ്റി കിടന്നു മുഖത്തേക്ക് നോക്കുന്നത് കണ്ട് “ഒന്നുമില്ല പേടിക്കണ്ട” എന്നും പറഞ്ഞുകൊണ്ട് നേഴ്സിംഗ് റൂമിലേക്ക് ദൃധിപിടിച്ചു നടക്കുന്ന എന്നെ നോക്കി തളർന്ന ശബ്ദത്തിൽ “എനിക്കൊന്നുമില്ല ചെറിയ പനിയാ പേടിക്കണ്ട”
ചീട്ടു കൊടുത്തു പെട്ടന്നുതന്നെ അവർ പോയി മരുന്നുമായി വന്നു
ഡ്രിപ് ഇട്ട് പുറത്ത് വന്നിട്ടും ആംബുലൻസ് എത്താത്തത് കണ്ട് അവരെ വിളിക്കാൻ ഫോൺ എടുക്കാൻ അരയിലും പോക്കറ്റിലും തപ്പിയെങ്കിലും ഫോണില്ലെന്നു കണ്ട് ദേഷ്യംപിടിച്ചു നിലത്ത് അമർത്തി ചവിട്ടികൊണ്ട് “ഈ മൈരേളിത് എവിടെ പോയി കിടക്കുവാ” നെഞ്ചിൽ വെച്ച കൈകൊണ്ട് നെഞ്ചിൽ പതിയെ തട്ടികൊണ്ട് തളർന്ന ശബ്ദത്തിൽ “ടെൻഷനാവണ്ട അവരിപ്പൊ വരും കുഴപ്പമില്ല” ഗ്ലൂക്കോസ് ബോട്ടിലും പിടിച്ചുകൊണ്ട് നിൽക്കുന്ന നേഴ്സിനെ നോക്കി ഫോൺ ചോദിക്കുമ്പോയേക്കും ആംബുലൻസുമായി അവരെത്തി കലിച്ചു നിൽക്കുന്ന എന്നെ കണ്ട് സുഹൈൽ പേഴ്സും ഫോണുമായി അരികിൽ വന്നു നിന്നു ഡോർ തുറന്നു തന്നു സ്റ്ററച്ചർ താഴേക്കു വലിച്ചുവെച്ചു ഗ്ലൂക്കോസ് ബോട്ടിൽ സ്റ്റാൻഡിൽ കൊളുത്തുമ്പോയേക്കും സ്റ്ററച്ചറിലേക്ക് കിടത്തി സ്ട്രച്ചർ അകത്തേക്ക് കയറ്റുമ്പോ എന്റെ കൈയിൽ പിടിച്ചത് കണ്ടാവണം