ഉള്ള റണ്ണിങ് കണ്ടീഷൻ ഉള്ളൊരു വണ്ടി അറുപതിനായിരം രൂപക്ക് അത് വാങ്ങി രെജിസ്ട്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ലാൻസറിനെ ബ്രേക്ക്ഡൗൺ വണ്ടിലിൽ കയറ്റി മലപ്പുറത്ത് സാഫാന് അരികിലേക്കയച്ചു എന്തൊക്കെയോ ചെയ്യാൻ സുഹൈൽ അവനെ വിളിച്ചുപറഞ്ഞു മൂന്നുപേരും വണ്ടികളുമെടുത്തുകൊണ്ട് പമ്പിൽ പോയി എണ്ണയടിച്ചു കഴിഞ്ഞു സുഹൈലിന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ കൊടുത്തു ഫോൺ നന്നാക്കി കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു ബിച്ചുവീട്ടിലേക്കും അബ്‌ദുള്ളക്കാന്റെ വണ്ടി തിരികെ കൊടുക്കാൻ സുഹൈലും ഞാനും ചെന്നു വണ്ടിയും കൊടുത്തു അവിടുന്നിറങ്ങി കുറച്ച് മുന്നോട്ട് എത്തിയപ്പോഴാണ് ബിച്ചുവിന്റെകാൾ വരുന്നത്
പറടാ…
അമ്മക്ക് വയ്യ…
(ഒരു നിമിഷത്തേക്ക് എല്ലാം ബ്ലാങ്ക് ആയപോലെ തോന്നി എതിരെ വന്ന വണ്ടിക്കാരന്റെ ഹോൺ ശബ്ദത്തിൽ ഉറക്കത്തിലെന്ന പോലെ ഞെട്ടികൊണ്ട് വണ്ടി വെട്ടിച്ചു മാറ്റി) എന്താണ്… എന്ത് പറ്റി…(ശബ്ദത്തിലെ ഇടർച്ച മറച്ചുവെച്ചുകൊണ്ട്)
വല്ലാതെ പനിക്കുന്നു… എന്റെ കൈയിൽ പൈസ ഇല്ല വണ്ടിയിൽ നിന്ന് പൈസ എടുക്കാൻ മറന്നു നീ എവിടെയാ…
ഞാൻ… ഞാനും സുഹൈലും… (എന്തോ ആലോചനയിൽ വാക്കുകൾക്കായി പരതി പോയി സ്വബോധം വീണ്ടെടുത്തുകൊണ്ട്) നീ പെട്ടന്ന് ആശുപത്രിയിൽ പോ ഞാങ്ങൾ അങ്ങോട്ട് വരാം
ചവിട്ടിപിടിച്ചു ക്ലിനികിൽ എത്തി വണ്ടി യിൽ നിന്നും ഇറങ്ങുമ്പോയേക്കും അവൻ അവന്റെ അമ്മയെയും കൂട്ടി എത്തി വണ്ടി നിർത്തിയതും വാടിയ ചെമ്പിൻ തണ്ടുപോലെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട് ചെന്ന് ഡോർ തുറന്നു തളർന്ന മിഴികളോടെ എന്നെ നോക്കുന്നത് കണ്ട് ചങ്ക് പിടഞ്ഞു പിടിച്ചിറങ്ങാൻ കൈ നീട്ടിയ എന്നെ നോക്കി തളർന്ന പോലെ സീറ്റിൽ കിടക്കുന്നത്കണ്ട് വാരി എടുത്തു കൊച്ചുകുട്ടിയെപ്പോലെ നെഞ്ചോട് ചാരി കിടന്നു കൊണ്ട് കണ്ണുയർത്തി ഒന്ന് കൂടെ മുഖത്തേക്ക് നോക്കി നെഞ്ചിലേക്ക് പറ്റി കിടന്നു ചുട്ട് പൊള്ളുന്ന പനിയുടെ ചൂട് വസ്ത്രങ്ങളെ ബേധിച്ചുകൊണ്ടെന്റെ കൈയിലടിച്ചു ധൃതിയിൽ അകത്തേക്ക് കയറി അവർ കാര്യം പറഞ്ഞതും അകത്തുള്ള ആളിറങ്ങിയപാടെ കയറാം എന്ന് പറഞ്ഞു എന്റെ നെഞ്ചിന്റെ താളം തെറ്റി തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം നെഞ്ച് തകർത്ത് കളയുമോ എന്ന് ഭയന്നാവണം തുടിക്കുന്ന ഹൃദയത്തിനുമേൽ ആ കൈ വെച്ചത്