അമലിന്റെ പേര് കേട്ടതും അവന്റെ മുഖത്ത് ഭയം ഇരച്ചു കയറി
ഭയപ്പെടാതിരിക്കാൻ പറ്റില്ലല്ലോ അഞ്ച് വർഷങ്ങൾക്ക് മുൻപ് ആമി കോളേജിൽ പോവുന്ന റൂട്ടിലെ ബസ്സിൽ വെച്ച് ഒരു ഞരമ്പൻ അവളെ ശല്ല്യം ചെയ്തതിന് അന്നവിടെചെന്ന അവൻ ചെയ്ത ചെയ്ത്തു കണ്ടവരെല്ലാം ഇന്നും മുത്തശ്ശി കഥപോലെ സുന്ദരനായ ആ ചെകുത്താന്റെ ചെയ്ത്തിന്റെ കഥ ഭയത്തോടെ വിവരിക്കും എന്നാൽ പട്ടാ പകൽ ജനമധ്യത്തിൽ വെച്ച് നടന്ന സംഭവത്തിന് കണ്ടവരോ കൊണ്ടവനോ പോലും സാക്ഷിയില്ല കണ്ടവരും കേട്ടവരും ആ കാലത്ത് ആ റൂട്ടിലോടുന്ന ബസ്സിൽ കയറാനും കയറിയാൽ തന്നെ പെൺകുട്ടികൾക്ക് നേരെ നോക്കാനും ഭയപ്പെട്ടു അവിടങ്ങളിൽ പോലീസുകാർ പരിശ്രമിച്ചിട്ട് ഒഴിപ്പിക്കാൻ കഴിയാത്ത പൂവൻ കോഴികൾ ഭയത്താൽ കൂടോടെ മറ്റിടങ്ങൾ തേടിപ്പോയതും ആ ഭയത്തിന്റെ പേരിൽ തന്നെ ഇന്നും ആ റൂട്ടിലോടുന്ന ബസ്സ് ജീവനക്കാർ പുതുതായി ബസ്സിൽ കയറുന്ന ഞരമ്പന്മാരോട് ഭയത്താൽ തങ്ങൾ ജീവൻ കൈയിൽ പിടിച്ച് പാതി കണ്ട ചെകുത്താന്റെ താണ്ടവത്തെ ഭയത്തോടെ വിവരിക്കും ഇനിയും ഒരു പെണ്ണിന് വേണ്ടി അവൻ വീണ്ടും വന്നാൽ തങ്ങളെ അതുപോലെ ചെയ്യുമോ അതിലും ഭേദം മരണമാണ് എന്നഭയത്താൽ ഞരമ്പന്മാരെ കൈകാര്യം ചെയ്യാൻ ആ റൂട്ടിലെ ബസ്സ് ജീവനക്കാർ തന്നെ ആയിരുന്നു മുന്നിൽ, വർഷങ്ങൾക്കിപ്പുറം പോലും അവന്റെ വരവോർത്ത് കേട്ടറിഞ്ഞവർ പോലും ഭയക്കുന്നു എങ്കിൽ അതിന് കാരണം അവന്റെ ശിക്ഷകൾ മറ്റുള്ളവരുടെ ചിന്തകൾക്കുമപ്പുറമാണ് എന്നത് മാത്രമാണ്
ഒന്നും മിണ്ടാതെ തരിച്ചിരിക്കുന്ന ആദിയെയും കൂട്ടി മെഡിക്കൽ ഷോപ്പിൽചെന്ന് ബെറ്റാഡിനുംക്ലോതും പഞ്ഞിയും വാങ്ങി മുറിവ് ക്ലീൻ ചെയ്ത് കെട്ടി അവൻ പറഞ്ഞ ഷോപ്പിലേക്ക് വണ്ടിയെടുത്തു ഷോപ്പിൽ കയറിയതും അവൻ ഒരു ടവ്വൽ(കർച്ചീഫ്) കൈയിൽ ചുറ്റി ഞങ്ങൾ അവർക്കായി കാത്തിരിക്കെ അവരെയും കൊണ്ട് അഫി വന്നു കുട്ടികളുടെ ഒഴികെ എല്ലാരുടെയും മുഖത്ത് ശോക ഭാവം അവർക്ക് പർച്ചേസ് ചെയ്യാൻ അഫിയെ ഏൽപ്പിച്ചു ഞങ്ങൾ മാറിയിരുന്നു