വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

Posted by

സുഹൈൽ : ആലിക്കക്ക് അല്ലേ അതുള്ളപ്പൊ കൊടുത്താൽ മതി അങ്ങേർക്ക് ഈ പൈസയുടെ കാര്യമൊന്നും ഓർമതനെ കാണില്ല

എത്രയാ ഉള്ളത്

സുഹൈൽ : എൺപത്

ഇന്ന് തന്നെ മുഴുവൻ കൊടുത്തു തീർത്തോളണം എത്രയാ ഉള്ളതെന്ന് വെച്ചാൽ പറഞ്ഞാൽ മതി ഒരു രൂപ കടം ബാക്കി വെക്കരുത് ബിച്ചൂ… നിന്നോടും കൂടെ ആണ് അവന്മാരോടും പറഞ്ഞേക്ക് ഇനി കടം ഉണ്ടെന്ന് കേട്ടാൽ എല്ലാത്തിന്റേം തൊലിഞാൻ പൊളിക്കും പറഞ്ഞില്ലെന്നു വേണ്ട…

പറഞ്ഞതവർ ശെരിവെച്ചു

പേരാമ്പ്ര എത്തറായതും ചേച്ചിയെ വിളിച്ചു

ചേച്ചി എവിടെയാ ഞങ്ങൾ പേരാമ്പ്ര എത്തി

കോഴിക്കോട് റോഡിൽ വന്നാൽ ലുലു ടെസ്റ്റൈൽ കാണാം ഞാനതിനു മുന്നിലുണ്ട്

ശെരിചേച്ചീ ഞാനിപ്പോവരാം

ചേച്ചിയെ കണ്ടു ചെക്ക് കൊടുത്ത് അവിടെ നിന്നും കൊടുവള്ളിക്ക് തിരിച്ചു

ബിച്ചു : ആരാ ഈ ചേച്ചി

വലിയവീട്ടിലെ മൈരൻ മാരില്ലേ അവരെ പെങ്ങളാ…ഞാനൊന്ന് ഉറങ്ങട്ടെ…

സീറ്റ് മലർത്തികൊണ്ട് സീറ്റിലേക്ക് ചാരി

ഡാ എണീറ്റെ സ്ഥലമെത്തി

അവിടെ നിന്നും ഭക്ഷണം കഴിച്ചിറങ്ങി

ഏതായാലും എസ്റ്റേറ്റ് മുക്ക് വഴിയല്ലേ പോവുക നല്ലൊരു വണ്ടി നോക്കിയാലോ

സുഹൈൽ : അവിടൊരു ലാൻസർകണ്ടു ചെറിയ പൈസക്ക് അതിങ് പോരും പൈസ കയറ്റാൻ തയ്യാറാണേൽ അതെടുത്ത് മലപ്പുറത്ത് സഫാന്റെ അടുത്തു കൊണ്ടിട്ടാൽ സ്പോർട്സ്കാർ ബാക്കിൽ നിൽക്കുന്ന കോലത്തിൽ അവൻ പണിതുതരും

ബിച്ചു : ഓഫ്‌ റോഡ് വണ്ടി ഏതേലും നോക്കാം നമ്മള് കണ്ട കാട്ടിലും മേട്ടിലും കയറി ഇറങ്ങുന്നതാ അതിന് ഓഫ്‌ റോഡ് ആണ് ശെരിയാവൂ

മ്മ്… നോക്കാം…

അവിടേക്ക് കുറച്ച് കടകൾ പിന്നിടുമ്പോയേക്കും വണ്ടിനിർത്താൻ ഞാൻ പറയും മുൻപ് ബിച്ചു വണ്ടിനിർത്തി

ബിച്ചു : നോക്ക് ഒരടിപൊളി താറ് നമുക്കതൊന്നു നോക്കിയാലോ

കമ്പനിയിൽ നിന്ന് ഇറക്കിയതിൽ നിന്നും ഒരു മാറ്റവും ഇല്ലാത്ത അതിൽ അവൻ കണ്ട അടിപൊളി എന്താണെന്നു മനസിലായില്ല എങ്കിലും നോക്കാമെന്നു പറഞ്ഞു എഞ്ചിൻ സൈഡും ആക്സിഡന്റ്റും എല്ലാം നോക്കി കുഴപ്പമൊന്നുമില്ലെന്നു കണ്ട് ബിച്ചൂനോട് ടെസ്റ്റ്‌ ഡ്രൈവ് നോക്കാൻ പറഞ്ഞു അവൻ വണ്ടിയെടുത്തു ഓടിച്ചുനോക്കി തിരികെ വന്ന് അടിപൊളിയാണെന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *