ഞാൻ ഇറങ്ങുകയാണ് മെസ്സേജ് അയക്ക്
മറുപടി കാക്കാതെ ബാഗുമെടുത്തു പുറത്തേക്കിറങ്ങി
വണ്ടിയിൽ കയറി
സുഹൈൽ : ഇനി എന്താ പരിപാടി
ചെക്ക് കൊണ്ടുകൊടുക്കാനുണ്ട് അത് കഴിഞ്ഞാൽ ഫ്രീ
ബിച്ചു : എവിടെയാ കൊടുക്കേണ്ടത്
ഒന്ന് നമ്മുടെ മാനുക്കക്കും സദീഷേട്ടനും ഒന്ന് സാവിത്രി ചേച്ചിക്ക്
സുഹൈൽ : സതീഷേട്ടനും മാനുക്കയും കൂടി ഇപ്പൊ എങ്ങോട്ടോ പോവുന്നത് കണ്ടല്ലോ
ഒരുമിനുറ്റ് വിളിച്ചു നോക്കട്ടെ
ഫോൺ എടുത്തു സധീഷേട്ടന്റെ നമ്പറിൽ വിളിച്ചു നോക്കിയപ്പോ അവർ എന്തോ ആവശ്യത്തിന് കാസർകോഡിന് പോവുകയാണെന്നു പറഞ്ഞു വന്നിട്ട് വിളിക്കാനും ചെക്ക് തരാമെന്നും തിരിച്ചു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു
എന്നാ നമുക്ക് നേരെ പേരാമ്പ്ര പോവാം അവിടെ ചക്കിട്ട പാറയാണ് സാവിത്രിയേച്ചീടെ വീട്
സുഹൈൽ വണ്ടിയെടുത്തു വണ്ടിയിൽ സിഗരറ്റ് കഴിഞ്ഞതുകണ്ടു
സിഗരറ്റ് വാങ്ങണമെല്ലോ
അവൻ ഒരു കടക്ക് മുന്നിൽ വണ്ടി നിർത്തിയതും ഞാൻ ചെന്ന് സിഗരറ്റ് വാങ്ങിവന്നു മൂന്നെണ്ണം എടുത്തു കത്തിച്ചു ഒന്ന് സുഹൈലിനും ഒന്ന് ബിച്ചുവിനും കൊടുത്തു
ഫോണെടുത്തു സാവിത്രി ചേച്ചിയെ വിളിച്ചു ചേച്ചി പേരാമ്പ്ര ടൗണിൽ ഉണ്ടെന്ന് പറഞ്ഞു
ബിച്ചൂ… ആ ബാഗിൽ ഏഴ് ലക്ഷം രൂപയുണ്ട് ഓരോരുത്തർക്കും ഓരോ ലക്ഷം വീതം
വണ്ടി വടകര പുതിയ സ്റ്റാന്റിന് മുന്നിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു
സുഹൈൽ : ഇത് കഴിഞ്ഞിട്ടെന്താ പരിപാടി
ഇത് കഴിഞ്ഞാൽ ഞാൻ തല്ക്കാലം ഫ്രീയാണ്
സുഹൈൽ : നീയോ ബിച്ചൂ…
ബിച്ചു : ആൾവേസ് ഫ്രീ മാൻ
സുഹൈൽ : എങ്കിൽ അതും കഴിഞ്ഞൊന്ന് കൊടുവള്ളിക്ക് പിടിക്കാം… ആലിക്കക്ക് ഒരു പൈസ കൊടുക്കാനുണ്ട് കൈയിൽ പൈസ ഉള്ളപ്പോ കൊടുത്തില്ലേ പൈസ ചിലവായും പോവും കടം അങ്ങനെതന്നവിടെകിടക്കും
അല്ല മൈരേ നിന്നോട് കൂടെ അല്ലേ ഞാൻ ഇന്നലെ കടമെന്തേലുമുണ്ടോന്ന് ചോദിച്ചത് അപ്പൊ നിന്റെ നാക്കെവിടെകൊണ്ട് തിരുകിവെച്ചിരിക്കുവായിരുന്നു