എഴുനേറ്റ് എനിക്ക് വശത്തായി വന്നു നിന്നുകൊണ്ട് അവൾ കാണിച്ചു തന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടു
അവൾ വീണ്ടും ഫോണിലും കമ്പ്യൂട്ടറിലും എന്തൊക്കെയോ കുത്തി കൊണ്ടിരിക്കുമ്പോഴും ഞാൻ മുന്നിലുള്ള പേപ്പറിൽ കുത്തിവരച്ചിരുന്നു
ഒക്കെ ആയി കാർഡും ചെക്കും ഇപ്പൊ തരാം
ഇപ്പൊ അതിൽ പൈസ ഇട്ടാൽ ഇപ്പൊത്തന്നെ പിൻവലിക്കാൻ പറ്റുമോ
ഇന്ത്യൻ മണി ഇടാൻ പറ്റില്ല
എന്റെ പൊന്നോ ഇന്ത്യൻ മണി അല്ല റിയാൽ ഇട്ടാൽ ഇപ്പൊ ഇവിടുന്നു പിൻവലിക്കാൻ പറ്റുമോ എന്നാ ചോദിച്ചത്
അത് ചെയ്യാം… മിനിമം ബാലൻസ് അയ്യായിരം രൂപയാണ്
അതൊക്കെ അറിയാം നീ ചെക്കും കാർഡും ഒക്കെ സെറ്റാക്ക് ഞാൻ ഇപ്പൊ വരാം
ഒക്കെ…
ഞാൻ നാക്കുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് അവൾ ആംഗ്യങ്ങളിൽ മറുപടി പറഞ്ഞത്
കുത്തിവരച്ചുകൊണ്ടിരുന്ന പേപ്പർ തിരിച്ചുവെച്ചു ഇറങ്ങി വണ്ടിയിൽ നിന്നും ലാപ്പും നെറ്റ് മോഡവും എടുത്തുകൊണ്ട് തിരികെ വരുമ്പോ അവൾ പുറത്ത് ഒരു കൗണ്ടറിനകത്ത് നിൽപ്പുണ്ട് എന്നെ കണ്ട് കേബിനിലേക്ക് ചെല്ലാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് അവളവിടെ തന്നെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു കേബിനിൽ എത്തിയ ഞാൻ വീണ്ടും പേപ്പറിൽ കുത്തിവരച്ചുകൊണ്ടിരിക്കെ അവൾ കയറിവന്നു ഫോൺ കൈയിൽ വാങ്ങി എന്തൊക്കെയോ ചെയ്തു തിരികെ തരുമ്പോ ബാങ്കിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു അല്പസമയം കൊണ്ട് ചെക്ക് ബുക്കും എടിഎം കാർഡും കൊണ്ടുതന്നു ലാപ്പ് ഓൺ ചെയ്തു നെറ്റ് കണക്റ്റ് ചെയ്തു ക്യു എൻ ബി അക്കൗണ്ട് ഓപ്പൺ ചെയ്തു ചെക്ക്ബുക്ക് എടുത്തു വെച്ചുകൊണ്ട് അവളെ നോക്കി
അക്കൗണ്ട് നമ്പറൊക്കെ റെഡി അല്ലേ
അതേ എന്തേ
പൈസ ഇടും മുൻപ് ചോദിച്ചു എന്നെ ഉള്ളൂ
ഖത്തർ റിയാൽ റേറ്റ് എങ്ങനെയാ ഇപ്പൊ
ഇരുപതാം തിയതി കഴിഞ്ഞില്ലേ ടോപ്പ് റേറ്റ് ആണ്
അക്കൗണ്ടിൽ പത്തായിരം റിയാൽ മാത്രം ബാലൻസ് നിലനിർത്തി ബാക്കി മുഴുവനും ട്രാൻസ്ഫർ ചെയ്തു ക്യു എൻ ബി യിൽ നിന്നും വന്ന മെയിൽ തുറന്നു കൺഫേം ആണെന്ന് റിപ്ലൈ മെയിൽ അയച്ചു