വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

Posted by

ആദീ…

അവളെ തല്ലി എന്നറിഞ്ഞതിന് കൂട്ടത്തിൽ ഏറ്റവും ക്ഷമയുള്ള ആദി ഇത്രയും പറഞ്ഞപ്പോ എനിക്ക് പേടി മറ്റുള്ളവർ എന്തൊക്കെചെയ്യും എന്നായിരുന്നു ബിച്ചുവും അൽത്തുവും സുഹൈലും അറിയുന്ന നിമിഷത്തിന് ശേഷം ഒരു പക്ഷേ അവന്റെ കുടുംബത്തിലുള്ളവരെ പോലും അവർ കേറി പണിയും അവന്റെ കുടുംബത്തിൽ അവനെ ഓർത്തു കരയാൻ പോലും ഒരുപക്ഷെ ആരും ബാക്കിയുണ്ടാവില്ല അതിലൊക്കെ വലിയ പ്രശ്നമാണ് അമൽ

എന്ത് ചെയ്യണമെന്നറിയാതെ ബൈക്കിലേക്കിരുന്നു

അവൻ പോയിട്ട് രണ്ട് മാസം കഴിഞ്ഞില്ലേ

അതിന് ശേഷം ചുരുങ്ങിയത് രണ്ട് മൂന്ന് വട്ടമെങ്കിലും ഞങ്ങളോരോരുത്തരും അവളുടെ വീട്ടിൽ പോയില്ലേ ഞങ്ങളോടൊന്നും പറയാതെ നീ വരും വരെ കാത്തിരിക്കണമായിരുന്നോ അവൾക്കിതു പറയാൻ അപ്പൊ ഇത്താക്ക് ശെരിക്കും ഞങ്ങളൊന്നും അനിയന്മാരല്ലേ ശെരിയാ ഞങ്ങളാരാ ഇത്താന്റെ… അനിയന്റെ കൂട്ടുകാർ… അല്ലേ… ഞങ്ങളോടെന്തിനാ ഇത്താന്റെ കാര്യങ്ങൾ പറയുന്നത് എന്ന് കരുതിയിട്ടുണ്ടാവുമല്ലേ…

അവന്റെ സ്വരമിടറി നിറഞ്ഞുവന്ന കണ്ണ് തുടച്ച ഇടം കൈയിൽ നിന്നും രക്തമവന്റെ മുഖത്ത് പടർന്ന രൂപം കണ്ട് അമലിനെ ഓർത്തെന്റെ മനസിൽ പേടി കൂടി

എടാ അവളല്ല പാത്തൂട്ടിയാ ഇന്നലെ ഇത് പറഞ്ഞത് പിനെ ചോദിച്ചപ്പോ അവൾക്ക് സമ്മതിക്കേണ്ടി വന്നു

അടുത്ത നിമിഷം അവന്റെ കൈ എന്റെ കോളറിൽ അമർന്നു

ഇന്നലെ അറിഞ്ഞിട്ട് ഇത്രേം നേരം നീ ഇത് പറയാതെ എന്ത് മൈര് കളയുകയായിരുന്നു

അവന്റെ ഇടം കൈയിൽ നിന്നും രക്തം എന്റെ നെഞ്ചിലൂടെ ഒഴുകി

ആരോടാ ഞാൻ പറയണ്ടേ നിങ്ങളോടോ ഇന്നലെ അറിഞ്ഞത് മുതൽ ഞാൻ ആലോചിക്കുകയാ എങ്ങനെയാ നിങ്ങളോടിത് പറയുകയെന്ന്, പറഞ്ഞു തുടങ്ങിയപ്പൊത്തന്നെ കൂട്ടത്തിൽ ഇത്തിരി എങ്കിലും ക്ഷമയോടെ കാര്യങ്ങൾ കാണുന്ന നീ തന്നെ ഇങ്ങനെ ഞാൻ പറയാത്തത് അവിടെ നിക്കട്ടെ നീ ഇപ്പൊ പോയി അവന്മാരോട് പറയുമോ നിനക്കതിനുള്ള ധൈര്യമുണ്ടോ പോയി പറഞ്ഞാൽ അവന്മാര് എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് വല്ല നിശ്ചയവുമുണ്ടോ നേരെ പോയി പറഞ്ഞാൽ തൂക്ക്‌ കയറിൽ കുറഞ്ഞൊരു ശിക്ഷ വാങ്ങാനുള്ളതൊന്നും മൂന്നും ചെയ്യില്ല അമൽ അവൻ എന്തായിരിക്കും ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *