ബാബയും മേടവും എന്റെ അഭിപ്രായത്തിനായി എന്നെ നോക്കി
മേഡത്തിനു ബുദ്ധിമുട്ടില്ലെങ്കിൽ ഡോക്ടറുടെ വീട്ടിൽ നിൽക്കുന്നതാണ് നല്ലത് (ഞാനെന്റെ അഭിപ്രായം വ്യക്തമാക്കി)
മേടത്തിന്റെ അഭിപ്രായത്തിനായി ബാബ മേഡത്തെ നോക്കി
മേഡം : അത് അവർക്കൊരു ബുദ്ധിമുട്ടായാലോ
അഫി : ഞങ്ങൾക്കെന്ത് ബുദ്ധിമുട്ട് നിങ്ങളെല്ലാരും വീട്ടിൽ വന്നു നിന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ
മേഡം : ഞാൻ ഖാലിദിനോട് ചോദിക്കട്ടെ
ഞാൻ ഖാലിദിനെ ഫോൺ ചെയ്തു മേഡത്തിനു കൊടുത്തു മേഡം സംസാരിച്ചു കഴിഞ്ഞു ഫോൺ എനിക്ക് തന്നു എനിക്ക് സേഫ് ആയിതോന്നുന്നത് ചെയ്യാൻ പറഞ്ഞു ഖാലിദ് ഫോൺ വെച്ചു
മേഡം : നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാൻ ആണ് പറഞ്ഞത് എന്ത് ചെയ്യണം
ഹോട്ടലിൽ നിൽക്കുകയാണ് എങ്കിൽ അവിടെ എങ്ങനെ ഉള്ള ആളുകളൊക്കെ വരുമെന്നറിയാത്തത് കൊണ്ട് മേടത്തിന്റെ സേഫ്റ്റിക്ക് ഒരാൾ അവിടെ നിൽക്കൽ നിർബന്ധമാണ് ഇവളുടെ വീട്ടിൽ ആവുമ്പോ മേടത്തിന്റെ സേഫ്റ്റിയെ പറ്റി എനിക്ക് ടെൻഷനാവണ്ട ഇനി മേഡത്തിനിവളുടെ വീട്ടിൽ നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോട്ടലിൽ നിൽക്കാം
ബാബ : അങ്ങനെ ആണെങ്കിൽ നൂറ ഡോക്ടറുടെ വീട്ടിൽ നിൽക്കുന്നതാവും നല്ലതെന്ന് എനിക്ക് തോന്നുന്നു നൂറ എന്തുപറയുന്നു
മേഡം : എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല
അഫി : ഇവരും എന്റെ കൂടെ വരട്ടെ അല്ലേ…(അവരെ നോക്കി മലയാളത്തിൽ ചോദിച്ചു)
തേൻമൊഴി : (എന്നോട് സ്വകാര്യമായി)ഞങ്ങളെ ഇവിടെ അടുത്തെവിടെ എങ്കിലും നിർത്ത് അപ്പോഴേ ഞങ്ങൾക്ക് കറങ്ങാൻ പോവാനൊക്കെ പറ്റൂ
അതൊന്നും പ്രശ്നമില്ല മെർലിൽ ഡ്യൂട്ടി കഴിഞ്ഞു പോവുമ്പോ കൂടെ പോയിക്കോ നിങ്ങളെ കറക്കം കഴിഞ്ഞു വിളിച്ചാൽ ഞങ്ങളാരെലുംവന്നു കൂട്ടിക്കോളാം
ആദിയേ കഴിഞ്ഞ ദിവസത്തെ പരിപാടിയുടെ പൈസ സെറ്റിൽ ചെയ്യാനും ഓർഫനേജിൽ പൈസ കൊടുക്കാനും ഏല്പിച്ചു അൽതു ഹോസ്പിറ്റലിൽ നിന്നോളം എന്ന് പറഞ്ഞു ഹോസ്പിറ്റലിനു മുന്നിൽ മുറിയെടുത്തോളാൻ പറഞ്ഞുകൊണ്ട് അവിടെനിന്നും ഞങ്ങൾ നാലുപേരും ഇറങ്ങി