അവർക്ക് ആവശ്യമുള്ളത് എന്ത് വേണമെങ്കിലും കൊടുക്കാനും പൈസ ആവശ്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞശേഷം താങ്ക്സ് പറഞ്ഞു കൊണ്ട് ഖാലിദ് ഫോൺ വെച്ചു
തിരികെ റൂമിൽ ചെന്ന് ഹോസ്പിറ്റലിനോട് ചേർന്ന് രണ്ട്റൂമെടുത്തു രണ്ടുപേരെയും ആണുങ്ങൾ ഒരാളും നിൽക്കാം എന്നകാര്യം സംസാരിക്കുമ്പോയേക്കും അഫിയും മെർലിനും അങ്ങോട്ട് വന്നു
ഹോസ്പിറ്റലിൽ നിന്ന് അല്പം മാറി ഒരു വീട് വാടകക്ക് എടുത്താണ് മെർലിനും രണ്ട് സുഹൃത്തുക്കളും കൂടെ താമസിക്കുന്നത് ഹോസ്പിറ്റലിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നും വിരോധമില്ലെങ്കിൽ അവരോടൊപ്പം താമസിക്കാം എന്നും മെർലിൻ പറഞ്ഞത് മേഡത്തിനു പറഞ്ഞുകൊടുത്തതും മെർലിനും സുഹൃത്തുക്കൾക്കും ബുദ്ധിമുട്ടാവില്ലെങ്കിൽ അതാണ് നല്ലത് എന്ന് മേടവും അഭിപ്രായപെട്ടു അവർക്കും എത്തിരഭിപ്രായമൊന്നുമില്ലാത്തതിനാൽ അത് അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു മേഡത്തെ ഹോട്ടലിൽ തന്നെ നിർത്താം എന്ന അഭിപ്രായം കേട്ട അഫി എന്നെ കൂട്ടി മാറ്റി നിർത്തി
നൂറക്ക് പ്രശ്നമില്ലെങ്കിൽ എന്റെവീട്ടിൽ താമസിച്ചൂടെ അവളെ ഒറ്റയ്ക്ക് ഹോട്ടലിൽ നിർത്തണോ
അവളെ ഹോട്ടലിൽ നിർത്തിയാൽ ഒരാൾ അവൾക്കൊപ്പം ഹോട്ടലിൽ നിൽക്കണം ഒരാൾ ഒറ്റയ്ക്ക് നിൽക്കുക എന്നാൽ ബോറായത് കൊണ്ട് രണ്ടുപേരെ അവിടെ നിർത്തേണ്ടിവരും രണ്ടുപേർ ആശുപത്രിയിലും വേണം അവൾ സമ്മതിച്ചാൽ നിന്റെ വീട്ടിൽ നിർത്തുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല നീ തന്നെ ചോദിച്ചുനോക്ക് സമ്മതിച്ചാൽ ഒക്കെ
ഞങ്ങൾ അവർക്കരികിലേക്ക് ചെന്നു
അഫി : നൂറാ എന്റെ വീട്ടിൽ ഞാനും ഉമ്മയും മാത്രമേ ഉള്ളൂ നിനക്ക്സമ്മതമാണേൽ ഒറ്റയ്ക്ക് ഹോട്ടലിൽ നിൽക്കേണ്ട എന്റെ വീട്ടിൽ നിൽക്കാം കാലത്ത് എന്റെ കൂടെ ഇങ്ങോട്ട് വരികയും വൈകീട്ട് നമുക്കൊരുമിച്ചു വീട്ടിലേക്ക് പോവുകയും ചെയ്യാം