ഒക്കെ… ഡോക്ടർ… ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു…നിങ്ങൾ ഓപ്പറേഷന് വേണ്ട ഫോർമാലിറ്റീസ്നോക്കിക്കോളൂ…
ഒക്കെ ഷെബിൻ…
ശീട്ടുമായി പുറത്തിറങ്ങി ഹോസ്പിറ്റലിൽ കൂട്ടിന് ഞാൻ നിന്നോളം എന്ന് പറഞ്ഞെങ്കിലും മാമക്ക്കൂടെ നിൽക്കണം എന്ന് നിർബന്ധം പറഞ്ഞു അവർക്കൊപ്പം ഒരാളേ കൂടെ നിൽപ്പിക്കാൻ ഡോക്ടറോട് സംസാരിച്ചു പെർമിഷൻ എടുത്തു ഡിലക്സ്റൂം എടുത്തു അവരെ റൂമിലാക്കി ദിവ്യയും, തേൻമൊഴിയും, ചാന്ധിനിയും ഹോസ്പിറ്റലിൽ നിൽക്കാൻ തയ്യാറായി തന്നെ ആയിരുന്നു വന്നത് മൂന്ന് പേരെയും നോക്കി
ഓരോ ദിവസവും ഓരോരുത്തരും മാറിമാറി നിന്നാൽ മതി ഇന്ന് ദിവ്യ നിക്ക്
ദിവ്യ : ശെരി…
അപ്പോഴേക്കും ബാങ്കിൽ പോയ ആദി തിരികെ വന്നു
അവന്റെ കൈയിൽ നിന്നും രണ്ട് ലക്ഷം രൂപഎടുത്തു മാമയുടെ കൈയിൽ കൊടുത്തു പുറത്തിറങ്ങി നേഴ്സിംഗ് സ്റ്റേഷനിൽ ചെന്ന് പ്രത്യേകം ശ്രെധിക്കണമെന്നും എന്ത് പ്രശ്നം ഉണ്ടായാലും ഉടനെ അറിയിക്കണം എന്നും ആവശ്യപ്പെട്ടു നേഴ്സ്മാർക്ക് എല്ലാവർക്കും രണ്ടായിരം രൂപ വീതം നൽകി ഫോൺ നമ്പറും നൽകി റൂം സർവീസിൽ റൂം സർവീസിനു വരുന്നവരെ വിളിച്ചുവരുത്തി അവരോടും പ്രത്യേകം ശ്രെദ്ധ ആവശ്യപ്പെട്ടു അവർക്കും പൈസ കൊടുത്തു പുതിയ ഐ ഫോണുകളിൽ ഒന്ന് ഡോക്ടറിന് സമ്മാനമായി നൽകി ഡോക്ടറോട് അവിടെ ഉള്ളതിൽ ഏറ്റവും നല്ല നേഴ്‌സുമാരെതന്നെ വേണമെന്ന് റിക്വസ്റ്റ് ചെയ്തു ഡോക്ടർ ഫോൺ എടുത്തു ഫോൺ ചെയ്ത് ഒരു നേഴ്സിനെ വരുത്തി
Dr : ഷെബിൻ ഇത് ആലീസ് അവരുടെ നേഴ്സിംഗ് സ്റ്റേഷനിലെ ഹെഡ്നേഴ്സാണ് ഇവർക്കായിരിക്കും ഈ ഷിഫ്റ്റിൽ റൂമിന്റെ ഇൻ ചാർജ്
താങ്ക്യൂ ഡോക്ടർ
പുറത്തിറങ്ങുമ്പോ ഡോക്ടറുടെ അസിസ്റ്റന്റിനെയും അലീസിനെയും വിളിച്ചു മാറ്റി നിർത്തി പത്തായിരം രൂപ വീതം നൽകി ശ്രെദ്ധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടെ നിന്നുമിറങ്ങി ഖാലിദിനെ വിളിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞതിനൊപ്പം റൂം സർവീസ് മുതൽ ഡോക്ടറുടെ അസിസ്റ്റന്റ് വരെ എല്ലാവർക്കും പൈസയും ഡോക്ടറിനു ഐ ഫോണും കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു