അതാണ് ഷഫീഖ് ഡോക്ടർ…
ഓഹ്… എങ്കിൽ നീയൊന്നു പരിചയപെടുത്തിതാ…
വണ്ടി പാർക്ക് ചെയ്തു വന്ന അങ്ങേരെ നോക്കി കൊണ്ടവൾ
അസ്സലാമു അലൈകും ഡോക്ടർ ഗുഡ് മോർണിംഗ്
വ അലൈകും അസ്സലാം ഗുഡ് മോർണിംഗ് എന്താ ഡോക്ടർ വിശേഷം സുഖമല്ലേ…
അതേ… ഡോക്ടർ ഇത് ഷെബി…
ആ നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു അല്ലേ… (എനിക്കുനേരെ കൈ നീട്ടി)
അതേ… അവർ വന്നിട്ടുണ്ട്…
സമയമായി നമുക്ക് മുകളിലേക്ക് പോവാം
ശെരി…
മുകളിലേക്ക് പോവുന്നതിനിടയിൽ
Dr : നോക്ക് ഷെബി ടു ബി ഫ്രാങ്ക് ആളുടെ കേസ് കുറച്ച് കോംപ്ലിക്കേറ്റഡ് ആണ് പ്രായവും
മ്മ്…
Dr : ആളെ നേരിട്ട് കണ്ട് ആളുടെ ഹെൽത് കണ്ടീഷൻ ശെരിയായി മനസിലാക്കാതെ ഒപ്പറേഷൻ എത്രത്തോളം സെക്സസ്ഫുൾ ആവുമെന്നെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല
മ്മ്…
Dr : മാത്രമല്ല ഓപ്പറേഷൻ കഴിഞ്ഞാലും മിനിമം ഒരു മാസമെങ്കിലും ഹോസ്പിറ്റലിൽ തന്നെ നിൽക്കേണ്ടിവരും…
അത് കുഴപ്പമില്ല
ബാബയെയും മാമയെയും മേടത്തെയും കൂട്ടി മുറിയിലേക്ക് കയറി പരിശോധിക്കലും റിപ്പോർട്ടുകൾ നോക്കലും കഴിഞ്ഞ് ബാബയെ നോക്കി
Dr : പേടിക്കാനൊന്നുമില്ല ഇതൊരു ചെറിയ പ്രശ്നമാണ് വലിയ ഓപ്പറേഷനൊന്നുമല്ല ഇൻഷാ അല്ലാഹ് എല്ലാം ശെരിയാവും
ബാബ : ഇൻഷാ അല്ലാഹ്…
Dr : അഡ്മിറ്റാവാൻ റെഡിയായല്ലേ വന്നത്
അതേ ഡോക്ടർ…
Dr : അഡ്മിറ്റ് എഴുതുന്നുണ്ട്
ശെരി…
Dr : കൂടെ ഒരാളെ മാത്രമേ അലോഡ് ചെയ്യാൻ കഴിയൂ
ഒക്കെ ഡോക്ടർ…
അവരോടൊപ്പം പുറത്തേക്കിറങ്ങാൻ നോക്കിയ എന്നെ വിളിച്ചു
Dr : ആൾക്ക് നല്ല ടെൻഷൻ ഉണ്ട് ഈ അവസ്ഥയിൽ ഓപ്പറേഷൻ ചെയ്താൽ റിക്കവറി ചാൻസ് കുറയും ഒരാഴ്ച്ച ഇവിടെ നിൽക്കട്ടെ ടെസ്റ്റും കാര്യങ്ങളും ചെയ്തു മരുന്നൊക്കെ കൊടുത്ത് സ്‌ട്രെസ്സും ഒക്കെ ശെരിയാക്കിയ ശേഷം ഓപ്പറേഷൻ ചെയ്യാം ആള് പേടിക്കണ്ട എന്ന് കരുതിയാണ് ആളോട് കുഴപ്പമില്ലെന്ന് പറഞ്ഞത് ഓപ്പറേഷൻ ചെയ്താൽ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ എപ്പോ വേണമെങ്കിലും…