നീ ഒന്നും കൊണക്കണ്ട അങ്ങോട്ടല്ലേ പോവുന്നെ ഞാനിത്താനോട് ചോദിച്ചോളാം അവൾകാര്യം പറയട്ടെ എന്നിട്ട് തീരുമാനിക്കാം അവനെ തല്ലണോ കൊല്ലണോ എന്ന്
കൈയിലെ ചായ മറിച്ചുകൊണ്ട് എന്റെ കൈയിലെ ഗ്ലാസും പിടിച്ചുവാങ്ങി കടയിലേക്ക് തിരിച്ചു പോവാൻ നോക്കുന്ന അവന്റെ കൈയിൽ പിടിച്ച് നിർത്തി
എടാ ഞാൻ പറയാം അവളോട് ഇനിയും അതിനെപ്പറ്റി ചോദിച്ച് അവളെ ഇനിയും കരയിക്കണ്ട ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്ക് ആദ്യം നമുക്ക് അവളെ ഡൈവേസ് ആണ് വേണ്ടത് അതിന് ശേഷം അവനെ നമുക്ക് വെച്ച് പണിയാം
വാരിയെല്ലിന്റെ ഇടക്ക് നല്ല തുരുമ്പിച്ച കത്തി ഗ്രീസും തേച്ച് കയറ്റിയങ്ങുവെച്ചാൽ ഡൈവേസ് പേപ്പറിലല്ല അവന്റെ ഉപ്പാന്റെ മരണ സർട്ടിഫിക്കറ്റിലും അവൻ ഒപ്പിട്ട്തരും
അതൊന്നും വേണ്ട അവൻദേഹം നോവാതെ അവളെ മൊഴിചൊല്ലണം മാത്രോമല്ല കുട്ടികളുടെ മേൽ ഒരവകാശവും പറഞ്ഞു അവനോ അവന്റെ വീട്ടുകാരോ വരരുത് ഇതിനുള്ളതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത് അത് കഴിഞ്ഞ് അവനെ പണിയണം അവനെപറ്റി കേട്ടറിവുള്ള നമ്മുടെ പരിചയത്തിലുള്ള ഒരുപെണ്ണിനെ കെട്ടിയവനും പിനെ കെട്ടിയോളെ ദേഹത്ത് തൊടാൻ പേടിക്കുന്ന തരത്തിൽ അവനെ വെച്ച് പണിയണം
ടാ… നീ എന്താ പറയുന്നേ… അടിച്ചോ ആ നാറി ഇത്താനെ
മ്മ്…
(കണ്ണ് നിറഞ്ഞു തൊണ്ട ഇടറികൊണ്ട്)എങ്ങനെ തോന്നിയെടാ അവന് ആ പാവത്തിന്റെ മേലേ കൈവെക്കാൻ
ഒലിച്ചിറങ്ങുന്ന കണ്ണീരിനെ പുറം കൈയാൽ തുടച്ചുകൊണ്ട് അടങ്ങാത്ത ദേഷ്യത്തോടെ നിൽക്കുന്ന അവന്റെ ഇടം കൈയിലെ ഗ്ലാസ് അവന്റെ കൈക്കുള്ളിൽ ഞെരിഞ്ഞുടഞ്ഞു അവന്റെ വലം കൈയിലെ ഗ്ലാസ് കൈയിലേക്ക് വാങ്ങിക്കൊണ്ട് അവനെ ചേർത്തുപിടിച്ച എന്നെ തട്ടി മാറ്റികൊണ്ട്
വെട്ടിയെടുക്കണം ആ പൊലയാടിമോന്റെ കൈ അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നമ്മൾ മടിക്കില്ലെന്നറിഞ്ഞിട്ടും അവനിതു ചെയ്തെങ്കിൽ അവനെ കൊന്നാൽ പോര കൊല്ലാതെ കൊല്ലണം