(ഇത്ത പറഞ്ഞത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു എങ്കിലും ഇനിയും കേൾക്കാനുള്ള കൊതികൊണ്ട് ഉള്ളിൽ അടക്കികൊണ്ട്) അത്രക്കൊക്കെ ഉണ്ടോ
എന്ത് സുന്ദരിയാണവൾ ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരിമാരിൽ ഒന്നവളാണ് അവളെ അടുത്തുകണ്ട നിമിഷം എന്റെമോനെ ആദ്യമായി നിന്റെ ചിത്രങ്ങളൊന്നും പൂർണമല്ലെന്നെനിക്ക് തോന്നിപോയി നീ വരച്ച ചിത്രങ്ങളിലൊന്നും അവളുടെ സൗന്ദര്യമൊതുങ്ങിയില്ല
ശെരിക്കും അത്രക്ക് ബോറാണോ എന്റെ വര
അവളെ വരച്ചതും അവളെയും കണ്ടാൽ ആരുമിതേ പറയൂ
അതെനിക്കും തോന്നാറുണ്ട്
അതുതന്നെയാ ഞാനും പറഞ്ഞത്… അവിടെചെന്ന് അവളെ വായിനോക്കി ഇരിക്കാതെ…അതികം വൈകും മുൻപ് ഇറങ്ങണേ…ഇപ്പൊത്തന്നെ സമയം പോയി
എന്താ തിരക്ക്
വീട്ടിലെത്തി വിശേഷം അറിയുവോളം ഉമ്മയും ഉപ്പയും ഉറങ്ങുമെന്ന് തോന്നുന്നില്ല
മ്മ്… നേരത്തെ തിരികാം
അവളുടെ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോ ഇത്ത ഇറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി നാലുപേരും മുറ്റത്തുണ്ട് രണ്ടാളും ടോയ് കാറിൽ കയറി ഇരുന്ന് കളിക്കുന്നു അവളും ഉമ്മച്ചിയും അവർക്കൊപ്പം തന്നെ ഉണ്ട്
ഇത്ത : ഇവര് ഉറങ്ങിയില്ലേ…
അഫി : ഇല്ല ഞങ്ങള് കളിക്കുവായിരുന്നു അതിനിടയ്ക്കാ ഈ കാറ് ഡെലിവറി വന്നത് അപ്പൊപിന്നെ ഞങ്ങള് കളി മുറ്റത്താക്കി
ഞങ്ങളും അവർക്കടുത്തേക്ക് ചെന്നു ഇത്ത മക്കളെ നോക്കി
പോവണ്ടേ…
അഭി : വേണ്ട… ഞങ്ങളിന്ന് മാമീന്റെ കൂടെയാ… (പാത്തൂനെ നോക്കി)അല്ലേ
പാത്തു : ആ… (അവളും അഭിപ്രായം രേഖപ്പെടുത്തി)
ബെസ്റ്റ് ഇനി രണ്ടാളും ഉറങ്ങാതെ പോവുന്നകാര്യം ചിന്തിക്കുകയെ വേണ്ട
അഫി : (ഇത്താന്റെ അടുത്തേക്ക് ചെന്നു) അതേ ഇത്താ ഇന്നിവിടെ നിന്നിട്ട് കാലത്ത് പോവാം
ഇത്ത : പോണം മോളെ അവിടെ എല്ലാരും കാത്തിരിക്കും
അഫി : (ഇത്താന്റെ കൈ പിടിച്ചുകൊണ്ട്) പ്ലീസ് ഇത്താ ഒരുദിവസമല്ലേ ഇവിടെ നിൽക്ക് ഇന്നിനി നിങ്ങളൊക്കെ പോയാൽ ഞങ്ങളിവിടെ ഒറ്റയ്ക്കായ പോലാവും (അവളെനെ നോക്കി കള്ളചിരിയോടെ സപ്പോർട്ട് ചെയ്യാൻ ആംഗ്യം കാണിച്ചു)