ഇത്ത : നിന്റെ ഈ ചിരിയും ഇവന്റെ ശബ്ദവും കേട്ടിട്ട് എത്രനാളായി
വല്ലിത്ത : ഇപ്പോഴാ നീ ഞങ്ങടെ ആ പഴയ അനിയൻ ആയത്
ചിരിച്ചുകൊണ്ട് രണ്ടുപേരെയും കൈ ചുറ്റി ചേർത്തുപിടിച്ചു കവിളിൽ ഉമ്മ നൽകി
വല്ലിത്ത : നീ പിള്ളേരെ കൂട്ടാൻ പോവുകയല്ലേ
മ്മ്…
വല്ലിത്ത : ഞാനും വരാം
ശെരി
ഒരു മിനുറ്റ് ഞാൻ വേഗം മാറ്റിവരാം
ഓടി അകത്തേക്ക് പോവുന്നതിനൊപ്പം ഉമ്മയും പുറകെതന്നെ ഉപ്പയും പോയി
വേറെ ഒരു ചുരിദാറുമിട്ടുകൊണ്ട് തിരികെ വന്ന വല്ലിത്ത വണ്ടിക്ക് പുറകിൽ കയറി പറമ്പിൽ നിന്നും റോഡിലേക്കുള്ള വരമ്പ് പോലുള്ള നടവഴിയിലൂടെ ഇരമ്പലോടെ അവൻ മുന്നോട്ട് കുതിക്കെ വല്ലിത്ത എന്നെ ഇറുക്കെ കെട്ടിപിടിച്ചു
(ഇത്ത മുഖമെന്റെ തോളിൽ വെച്ചുകൊണ്ട്)ഡാ…
മ്മ്…
ഇന്നൊരു സംഭവമുണ്ടായി
എന്തേ…
ഉമ്മ അവളോട് ഓരോന്നൊക്കെ ചോദിച്ചു ചോദിച്ചു പതിയെ നിനക്ക് വേണ്ടി അവളെ വീട്ടിൽ ചെന്ന് കല്യാണം ആലോചിക്കട്ടെ എന്ന് ചോദിച്ചു
ആഹാ… ഒരുദിവസം കാണുമ്പോയേക്ക് ഇത്രയൊക്കെ നടന്നോ
ഇന്നലെ നിന്റൊപ്പം അവൾ സ്റ്റേജിൽ നിന്നത് കണ്ട് രണ്ടാളും നല്ല ചേർച്ചയുണ്ടെന്നൊക്കെ ഇന്നലെ തിരിച്ചുവരുമ്പോ തന്നെ പറയുന്നുണ്ടായിരുന്നു… ഇന്നവളെ കണ്ടപ്പോ തൊട്ട് അവളെ പുന്നാരിച്ചു കൊണ്ടുനടക്കുവായിരുന്നു അതിനിടയിൽ നിനക്ക് ഗൾഫിൽ നല്ല ജോലിയാണെന്നും കല്യാണം കഴിഞ്ഞാൽ ഭാര്യയെ കൂടെ കൊണ്ടുപോവാൻ പറ്റുമെന്നും നീ നമ്മുടെ വീട് പൊളിച്ചു വലിയൊരു വീട് വെക്കാൻപോവുകയാണെന്നും നിനക്ക് ഒരു പെൺകുട്ടിയെയും ഇഷ്ടപെടാത്തത് കൊണ്ടാണ് കല്യാണം കഴിക്കാത്തതെന്നും നിന്റെ സ്വഭാവത്തെ പറ്റിയുമൊക്കെ പൊക്കിപറയുന്നുണ്ടായിരുന്നു അതിനെല്ലാം അവളും നല്ലപോലെ മറുപടിയൊക്കെ പറയുന്നത് കേട്ട് എല്ലാം കഴിഞ്ഞു വൈകീട്ട് വീട്ടിൽ ഇരിക്കുമ്പോഴാ അവളോട് ചോദിച്ചേ…
എന്നിട്ടവളെന്തു പറഞ്ഞു