പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയത് കൊണ്ടാവണം എന്നെ നോക്കി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല
ഞാനിന്ന് സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ പോയിരുന്നു
എന്തായി…
നമ്മൾ ഉദ്ദേശിച്ച പോലെ എഴുപത്തി അഞ്ചിന് ഉറപ്പിച്ചു അഡ്വാൻസ് കൊടുത്തു
മ്മ്… ഇത്രേം പൈസക്ക് പെട്ടന്ന് ഇപ്പൊ എന്ത് ചെയ്യും
നാളെ കഴിഞ്ഞാൽ പൈസയുടെ കാര്യം പ്രശ്നമില്ല പക്ഷേ…ഉപ്പ… ഞാൻ…
എന്താടാ…
ഞാൻ ചോദിക്കുന്നത് കേട്ട് ഉപ്പ വേറൊന്നും വിചാരിക്കരുത്
എന്ത് വിചാരിക്കാൻ നീ കാര്യം പറ
അത്… ഈ വീടും സ്ഥലവും എനിക്ക് എഴുതിത്തരാമോ
(ഒരു ചിരിയോടെ) ഇതല്ലേലും നിനക്കുള്ളതല്ലേ അവർക്ക് രണ്ടാൾക്കും എന്നെകൊണ്ട് കൊടുക്കാൻ പറ്റുന്നതൊക്കെ ഞാൻ കൊടുത്തു ഇതിൽനിന്ന് അഞ്ചു സെന്റ് വീതം അവർക്കും ബാക്കി പതിനഞ്ചും വീടും നിനക്കും തരാൻ ഞാൻ തീരുമാനിച്ചതാ
അതല്ലുപ്പാ അവർക്ക് അഞ്ചാക്കണ്ട അതിൽ അതികം തന്നെ ഞാൻ വാങ്ങികൊടുക്കും പക്ഷേ ഇത് എന്റെ പേരിൽ ആക്കി കിട്ടണമായിരുന്നു
ആയിക്കോട്ടെ നീ അതിന് എന്താ വേണ്ടേ എന്നുവെച്ചാൽ ചെയ്തോ
ശെരി ഉപ്പാ…ഞാനിറങ്ങുകയാ വെറുതെ ഓരോന്നാലോചിച്ചു ടെൻഷൻ ആവണ്ട
ചിരിയോടെ
നേരത്തെ പറഞ്ഞേൽപ്പിച്ചകൊണ്ട് ആദി വണ്ടിയിൽ നിന്നും കവറുകളെല്ലാം എടുത്തു വീട്ടിൽ വെച്ചിരുന്നു ഗിഫ്റ്റ് ബോക്സുകളടങ്ങിയ കവറും എടുത്ത് എല്ലാരുടെ വീട്ടിലും പോയി അവരോടെല്ലാം അല്പം സംസാരിച്ചു അവർക്ക് കൊണ്ട് വന്നത് കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോയേക്കും സമയം പത്തുമണി കഴിഞ്ഞു പിള്ളേരെ കൂട്ടാൻ പോവാൻ വേണ്ടി വണ്ടിക്ക് അടുത്തു ചെന്നു മുതുകിൽ തലോടിയശേഷം അവന്റെ മേലേക്ക് കയറിയിരുന്നു ആക്സിഡന്റ്റിനു ശേഷം അവനെ എവിടെയും കൂട്ടാത്തതിൽ പരിഭവം കാണിക്കാതെ ആദ്യ വിളിയിൽ തന്നെ അവൻ ഉണർന്നു ഉച്ചത്തിലുള്ള അവന്റെ അട്ടഹാസം കാതുകളിൽ പതിഞ്ഞു വീണ്ടും വീണ്ടും അവന്റെ അട്ടഹാസം കേൾക്കാനായി അവനെ ഇക്കിളിയിട്ടുകൊണ്ടിരുന്നത് കേട്ട് പുറത്തേക്ക് വന്ന ഇത്തമാരും ഉമ്മയും ഉപ്പയും അവന്റെ ടാങ്കിൽ തലോടിക്കൊണ്ട് പുഞ്ചിരിയോടെ അവനെ ഇക്കിളിയിടുന്ന എന്നെ തന്നെ നോക്കി നിൽക്കെ ഇത്തമാർ സന്തോഷത്തോടെ ഇറങ്ങി അടുത്തേക്ക് വന്നുകൊണ്ട് ഇരു വശത്തുനിന്നും എന്നെ കെട്ടിപിടിച്ചു കൊണ്ട് കവിളുകളിൽ ഉമ്മ നൽകി