കുട്ടികളെവിടെ
വല്ലിത്ത : അവർ അഫിന്റെ ഒപ്പം പോയി കുറച്ചുകഴിഞ്ഞു കൂട്ടാൻ ഇവനെ പറഞ്ഞയക്കാം എന്നുകരുതി
ഉമ്മ : ഇനി ഏതായാലും നീ തന്നെ പോയി കൂട്ടിയിട്ട് പോര്
മ്മ്… നാളെ ആശുപത്രീൽ പോവേണ്ടതാ അതിന് മുൻപ് എല്ലാ വീട്ടിലും കയറി ഇറങ്ങണം നാളെ കഴിഞ്ഞാൽ എപ്പോഴാ പറ്റുകയെന്നറിയില്ല
ഇത്ത : ഞാനും ചോദിക്കാനിരിക്കുകയായിരുന്നു ഇന്നലെ അവിടെ വെച്ചോന്ന് കണ്ടതല്ലേ ഇന്നലെ വന്നിട്ട് ഇതുവരെ അങ്ങോട്ടൊന്നും പോയില്ലെന്നുപറഞ്ഞാൽ
വല്ലിത്ത : എന്നാ വൈകണ്ട ഇപ്പൊത്തന്നെ ചെല്ല് പോയി വന്നിട്ട് വേണം പിള്ളേരെ കൂട്ടാൻ പോവാൻ
മ്മ്… പോവാം… ഉപ്പ എവിടെ…
വല്ലിത്ത : കിടക്കുകയാ…
എന്ത് പറ്റി
വല്ലിത്ത : ചോദിച്ചപ്പോ ഒന്നുമില്ലെന്ന് പറഞ്ഞു
മ്മ്… (ഉപ്പാക്ക് അടുത്തേക്ക് നടന്നു)
എന്ത് പറ്റി
ഒന്നുമില്ലടാ ഞാൻ വെറുതെ കിടന്നതാ
മ്മ്… ഇത്താന്റെ കാര്യം ആലോചിച്ചുള്ള ടെൻഷൻ ആണോ
ഉപ്പ എന്റെ മുഖത്തേക്ക് നോക്കി
ഇന്നിപ്പോ അവനാവശ്യപ്പെടുന്നത്രയും കൊടുക്കാൻ എനിക്ക് പറ്റും പക്ഷേ ഞാൻ കൊടുക്കില്ല,ആദ്യം അവനെ നാട്ടിലെത്തിക്കണം അത്കഴിഞ്ഞിത്താന്റെ ഡിവോഴ്സ് അത് കഴിഞ്ഞു എന്റെ പെങ്ങളെ തൊട്ടാൽ ഞാനെന്ത്ചെയ്യുമെന്ന് അവനെ ഞാനറിയിക്കും, അവൾക്ക് അവളെ സ്നേഹിക്കാൻ കഴിയുന്നൊരുത്തനെ കണ്ടുപിടിക്കാം അവന് വേണ്ടി എന്തും ചെയ്തും കൊടുക്കാം
ഒന്നും മിണ്ടാതെ ഇരിക്കുന്ന ഉപ്പാനെ നോക്കി
ഉപ്പാ…ഞാൻ കാരണം ഇങ്ങളെ കാല് പോയി കാലിൽ വന്ന പഴുപ്പിന്റെ വേദനയിൽ പോലും നിങ്ങളെ കണ്ണ് കലങ്ങി ഞാൻ കണ്ടിട്ടില്ല ഇത്താനെ വേദനിപ്പിച്ച് നിങ്ങളെ കരയിച്ച അവൻ ജീവിതകാലം മുഴുവൻ അതോർത്ത് കരയും കരയിക്കും ഞാൻ
ഒന്നും വേണ്ട പകയും പ്രതികാരോം ഒന്നും വേണ്ട
പകയും പ്രതികാരവുമല്ല ഇനി അവൻ ഒരുപെണ്ണിന്റെ മേലും കൈ വെക്കരുത് അവൻ മാത്രമല്ല അവൻ അനുഭവിക്കുന്നത് കാണുന്ന ഒരുത്തനും ഇനി പെണ്ണിന്റെ മേൽ കൈ വെക്കരുത്