ഒക്കെ കഴിഞ്ഞില്ലേ ഇനിയും അതൊന്നും ആലോചിച്ചു വിഷമിക്കണ്ട
ഏട്ടന്മാർ ഇറക്കിവിട്ടപ്പോ നിന്നെ കണ്ടാൽ എന്തേലും നടക്കുമെന്ന് തോന്നി നിന്നെ അന്വേഷിച്ചതാ അപ്പോഴാ അറിഞ്ഞേ…നീ ഇപ്പൊ ഗൾഫിലാണെന്ന്…
മ്മ്… അല്ല ചേച്ചിക്കിപ്പോ പതിനഞ്ചല്ലേ ആവശ്യം
മ്മ്…
അത് ഞാൻ നാളെയോ മറ്റന്നാളോ തരാം
വിശ്വാസം വരാത്തപോലെ എന്നെ നോക്കി
പക്ഷേ ആ സ്ഥലം എന്റെ പേർക്ക് എഴുതിത്തരണം
എഴുതിത്തരാം… നീ ആ സ്ഥലം കണ്ടിട്ടുണ്ടോ…
എന്റെ വീടിനോട് ചേർന്നുകിടക്കുന്ന സ്ഥലമല്ലേ
അതേ പക്ഷേ അത് യു എഴുതിയപോലെ അവരുടെ സ്ഥലത്തിനെ ചുറ്റിയാ ഉള്ളത് അതുകൊണ്ട് നിനക്കത് ഉപകാരപ്പെടുമോ
എനിക്കത്കൊണ്ട് കാര്യമുണ്ട്
എപ്പോഴാ എഴുതേണ്ടത്
ആധാരവും നികുതി ശീട്ടുമൊക്കെ തന്നേക്ക് അതിനുള്ള പേപ്പറിന്റെ കാര്യമൊക്കെ ശെരിയാക്കിയിട്ട് ഞാൻ വിളിക്കാം
ആയിക്കോട്ടെ (അകത്തുപോയി പേപ്പറുകളുമായി വന്ന് കൈയിൽ തന്നു)
പത്ത് ഞാൻ രജിസ്ട്രെഷന്റെ അന്ന് തരാം
അയ്യോ… അപ്പൊ പതിനഞ്ചു തരാമെന്ന് പറഞ്ഞിട്ട്
അത് ഞാൻ നാളെയോ മറ്റന്നാളോ തരാം അത് കൂടാതെ പത്ത് പിന്നെ ഈ കാര്യം മാനുക്കയും സധീഷേട്ടനും അറിയണ്ട അറിഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്നതിൽ നിന്നും പിന്നെയും കൊടുക്കേണ്ടിവരും അവരെക്കൊണ്ട് തീറ്റിക്കാതെ ഉള്ള പൈസവെച്ചു നല്ലൊരു വീട്ടിലേക്ക് താമസം മാറാൻ നോക്കിക്കോ
എനിക്കിപ്പോ ഇത് ഓകെയാടാ എനിക്കിതു ശീലമായി നീ പറഞ്ഞപോലെ കാര്യം നടന്നാൽ പതിനഞ്ചു ലക്ഷം കൊണ്ട് അവളെ പഠിപ്പും അഞ്ചുലക്ഷം ബാങ്കിലുമിട്ടാൽ ബാങ്കിലെ പലിശകൊണ്ട് അവളെ ചിലവും കഴിയും
അപ്പൊ ബാക്കി അഞ്ചു ലക്ഷത്തിനു എന്താ പരിപാടി വീട് നന്നാക്കാനാണോ
ഹേയ്… അതുകൊണ്ട് വേറൊരു കാര്യമുണ്ട്
മ്മ്… എന്തായാലും വിചാരിച്ചപോലെ നടക്കട്ടെ… ഞാൻ കരുതിയപോലെ കാര്യം നടന്നാൽ അൻപത് ലക്ഷം കൂടെ ഞാൻ തരും…