മ്മ്…(എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട്)
മാനു : അവർക്കൊരു പതിനഞ്ചു ലക്ഷവും ഞങ്ങൾക്കൊരു രണ്ട് ലക്ഷവും കിട്ടുന്ന തരത്തിൽ നീ ഇതൊന്നു തീർത്തു തരണം പറ്റുമോ
ഇതിൽ എനിക്കെന്താ ലാഭം…
നിനക്ക് വേണ്ടത് നീ അവരെ കൈയിൽ നിന്നും വാങ്ങണം
(എന്ത് ചെയ്യണമെന്ന് ചിന്തിച്ചു തീരുമാനിച്ചു) അത് നടക്കില്ല… ഞാനൊരു വഴി പറയാം… അവർക്ക് പതിനഞ്ചു നിങ്ങൾക്കും എനിക്കും ഓരോന്ന് ഒക്കെ ആണേൽ ഒക്കെ അല്ലേൽ നമുക്കിതങ്ങ് മറക്കാം എന്ത് പറയുന്നു
മാനു : അവർക്ക് കിട്ടുന്നത് കഴിച്ചിട്ട് ബാക്കി നമുക്ക് മൂന്നായി വീതിക്കാം…
ഷെയർ അല്ല ഒറ്റ വില നിങ്ങൾക്ക് ഒരുലക്ഷം ഒക്കെ ആണോ അല്ലയോ അത്രയും മാത്രമേ എനിക്കറിയേണ്ടൂ ഒക്കെ ആണേൽ ഇത് ഞാൻ ചെയ്യും അല്ലെങ്കിൽ ഇത് ഞാൻ വിട്ടു എന്ത് പറയുന്നു…
അവർ രണ്ടുപേരും എന്ത് പറയണം എന്നഭാവത്തിൽ മുഖത്തോട് മുഖം നോക്കി
എന്നെ ഏൽപ്പിച്ചാൽ പണി കഴിയും വരെ നിങ്ങൾ കാത്തിരിക്കേണ്ട നാളെ നിങ്ങളെ കൈയിൽ ഒരു ലക്ഷത്തിനുള്ള ചെക്ക് കിട്ടും അത് ബാങ്കിലിട്ടാൽ അപ്പൊ നിങ്ങളെ പൈസ കിട്ടും പിന്നെ ഞാൻ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ അറിയണ്ട
അവർ പരസ്പരം നോക്കി ചെവിയിൽ കുശുകുശുത്തു
സതീഷ് : ശെരി…
എങ്കിൽ എനിക്കൊന്ന് സാവിത്രിയേച്ചിയെ നേരിട്ട് കണ്ട് സംസാരിക്കണം അഡ്രെസും നമ്പറും തന്നേക്ക് ഞാൻ ചെന്ന് കണ്ടോളാം അവരോട് അഡ്രസ്സും നമ്പറും വാങ്ങി
ഞാനിറങ്ങുകയാ എന്റെ പ്രെപ്പോസൽ അവർ ഒക്കെ പറഞ്ഞാൽ നിങ്ങളുടെ രണ്ട്പേരുടെ പേരിലും അന്പത്തിനായിരം വീതം ചെക്ക് നാളെ നിങ്ങളെ കയ്യിലെത്തും രണ്ട് ദിവസം കൊണ്ട് സ്ഥലത്തിന്റെ രെജിസ്ട്രെഷൻ ശെരിയാക്കിക്കോ അപ്പോ പറഞ്ഞപോലെ
അവിടുന്ന് യാത്രപറഞ്ഞിറങ്ങി സാവിത്രിചേച്ചിയെ വിളിച്ചു
ഹലോ… ആരാ…
ഞാൻ ഷെബിആണ് അഹമ്മദിന്റെമോൻ നിങ്ങളെ നാട്ടിലുള്ള