ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്]

Posted by

“ഇന്നലെ കണ്ട കാര്യാങൾ വെച്ച് നീ എന്നെയും ടീച്ചർ നെയും കുറിച്ച് മോശമായി ചിന്തിക്കേണ്ട ”
അയാൾ തുടർന്നു..
ഞങൾ ഇങ്ങിനെ ആവാൻ ഉള്ള കാരണം മുഴുവൻ നിന്നോട് തുറന്ന് പറയാൻ ആണ് നിന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്.
അവൾ എല്ലാം മൗനിയായി ഇരുന്ന് കേട്ടു.
“നിന്റെ മുന്നിൽ ഗുഡ് സെര്ടിഫിക്കറ്റ് നേടാൻ വേണ്ടി അല്ല. എനിക്ക് ഇതെല്ലാം തുറന്ന് പറയാൻ പറ്റിയ ആരും ഇല്ല,.. ആരോടും പറയാനും പറ്റില്ല.. പറഞ്ഞില്ലേൽ എനിക്ക് ഭ്രാന്തു പിടിക്കും അങ്ങിനെത്തെ ഒരു മാനസീക അവസ്ഥയിൽലാണ് ഞാൻ ഉള്ളത് ”
ഇത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ണുനീർ പൊടിയുന്നത് അവൾ കണ്ടു

“പറ ഇക്ക…”
“ഇക്കാക്ക് എന്തു വിഷമം ഉണ്ടേലും എന്നോട് തുറന്ന് പറയാം…..”
“ഞാൻ ആരോടും പറയില്ല..”
“എന്നെ വിശോസിക്കാം..”
അവളുടെ വാക്കുകൾ അയാൾക്ക്‌ വല്ലാത്ത കുളിർമയേകി.

“താങ്ക്സ് സുമി….”

ഞാൻ പറയാം…

“ഇത് എന്റെ ജീവിത കഥയാണ് ബാംഗ്ലൂരിൽ ആരോടും പങ്കിട്ടിട്ടില്ലാത്ത എന്റെ ആത്മ കഥ…”

*  ഈ കഥയുടെ ഫ്ലാഷ് ബാക്ക്….*

ഈ കഥ ആരംഭിക്കുന്നത് എന്റെ കോളേജ് ജീവിതത്തിൽ ആണ് ഞാൻ ഡിഗ്രി ക്ക് പഠിക്കുന്ന കാലം….

ഞാനും ജയിംസ്,ജെസ്സി, അർച്ചന എന്ന അച്ചുവും, മാളവിക എന്ന മാളുവും ഞങൾ അഞ്ചു പേര് ഒരു ഗ്യാങ് ആയിരുന്നു
ഫൈവ് സ്റ്റാർ എന്ന് പറഞ്ഞാൽ ഞങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം
കോളേജിൽ എല്ലാത്തിലും മുന്നിൽ ഞങ്ങളുടെ ടീം ഉണ്ടാവും.ഞങ്ങളുടെ ലീഡർ കോടീശ്വരൻ ആയ അച്ഛന്റെ ഏക മകൻ ആയ ജയിംസ് ആയിരുന്നു.
‘പണത്തിനു മീതെ ഒരു പരുന്തും പറക്കില്ല എന്ന് ആണല്ലോ’
കോളേജിൽ എന്തു പരിപാടി നടക്കണമെങ്കിലും ജയിംസ് ന്റെ പണവും ഞങ്ങളുട സഹകരണവും വേണമായിരുന്നു.

പിന്നെ ഞങളുടെ അഭിമാനമായിരുന്നു  കോളേജിലെ പഠിപ്പിസ്റ്റുകൾ ആയിരുന്ന അർച്ചനയും, മാളവികയും. ഏത് പരീക്ഷയിലും ഒന്നാം സ്ഥാനം അച്ചുവിനും രണ്ടാം സ്ഥാനം മാളുവിനും ആവും.   അത്‌ കൊണ്ട് തന്നെ അധ്യാപകരുടെ കണ്ണിലുണ്ണികളാണ് ഇരുവരും കൂടാതെ അച്ചു നല്ല ഗായികയും മാളു നർത്തകിയുമാണ്.
ഞാനായിരുന്നു കോളേജ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ.
മൊത്തത്തിൽ ഞങൾ 5 സ്റ്റാർ കോളേജിന്റെ അഭിവാജിയ ഘടകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *