വളരെ ചെറുപ്പത്തിൽ കണ്ടതാ.അവളിപ്പോ എന്ത് ചെയ്യാടാ.
ഓ അവളിപ്പോ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് എഞ്ചിനീയറിംഗ് ന് ജോയിൻ ചെയ്തേ ഒള്ളു ഏട്ടാ
ആഹാ അത് നന്നായി പെൺകുട്ടികൾ ആയാൽ നന്നായി പഠിക്കണം .
ആ മാധവേട്ട ഡിഗ്രി ഒക്കെ കഴിയാറാവുമ്പോ കല്യാണം നോക്കാം എന്നാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അപ്പോ ഞാനും ഒന്ന് സെറ്റിൽ ആവൂലോ.
ആട അത് മതി. അവള് പഠിക്കട്ടെ. പിന്നേ നീ എന്താ വിളിച്ചേ ജോലീടെ അവടെ എന്തേലും പ്രശ്നം ഉണ്ടോടാ.
ജോലി ഒക്കെ ഭയങ്കര പാടാ പക്ഷേ അതിനല്ല വിളിച്ചേ.
പിന്നെ
അനിയത്തിടെ കാര്യം പറയാൻ തന്നെ.
എന്താടാ കാര്യം
അവൾക്ക് നിങ്ങടെ നാട്ടിലെ കോളേജിലാ അഡ്മിഷൻ കിട്ടിയേ.
ഇവടെ എവിടെയാ.
എഞ്ചിനീയറിംഗ് കോളേജിൽ
ആഹാ അവള് മിടുക്കി ആണല്ലോ.
മ്മ്മ്. ഇനി എന്തേലും ആവശ്യം വരാണെങ്കിൽ ഇങ്ങളെ വിളിക്കാലോ.
ഓ അതിനെന്താ സന്തോഷം ഒള്ളുഡാ. അഡ്മിഷൻ ഒക്കെ എടുത്തല്ലേ
ആ എടുത്തു മാധവേട്ട, അടുത്ത മാസം 3 ന് തുടങ്ങും ക്ലാസ്സെന്നാ പറഞ്ഞേ
ആ നല്ലത്. ഹോസ്റ്റൽ കിട്ടിയായിരുന്നോ?
ആ കിട്ടി കോളേജ് ഹോസ്റ്റലിൽ തന്നെ കിട്ടി. നിങ്ങള് കൂടി ഉള്ള ധൈര്യത്തിലാ ഞാൻ ഇത്ര ദൂരെ വിടാൻ തന്നെ സമ്മതിച്ചേ
നീ എന്തുണ്ടെലും വിളിച്ചോടാ.. നമ്മടെ സഥലം അല്ലേ.
ആ അതാ അവളോടും ഞാൻ പറഞ്ഞത്. എന്ത് ആവശ്യം ഉണ്ടെങ്കിലും നിങ്ങളെ വിളിക്കാൻ. നിങ്ങടെ നമ്പർ കൂടെ കൊടുത്തിട്ടുണ്ട് അവള് എന്തേലും ഉണ്ടേൽ വിളിക്കും.
ഓ സന്തോഷം
മ്മ്മ് ഞാൻ എന്ന അവളോട് ഒന്ന് വിളിക്കാൻ പറയാം. നേരെ വിളിക്കാൻ അവൾക്കെന്തോ ചമ്മല്
അതെന്തേടാ
അവൾക്ക് നേരിട്ട് പരിജയം ഇല്ലാത്തത് കൊണ്ടാന്ന പറഞ്ഞേ