‘നിങ്ങളെവിടന്നാ വരുന്നത് ? തൃശ്ശൂരോ പാലക്കാടോ ”? ചായ കൊണ്ട് വന്ന് വച്ച് കടക്കാരന്‍ ചോദിച്ചു.
‘പാലക്കാട് ; എന്തേ ”?
‘ ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണു . ചെറുപ്പത്തിലേ നാട് വിട്ട് ഇപ്പോള്‍ ഇവിടെ കുടുംബമൊക്കെ ആയി താമസിക്കുന്നു . ഇനി തിരിച്ച് പോവുന്നതെപ്പോഴാ ?
”ഞങ്ങള്‍ ഇന്ന് രാത്രിയിലെ വണ്ടി്ക്ക് സീറ്റ് റിസര്‍വ് ചെയ്തിരുന്നതാണു . പക്ഷേ വണ്ടി നാളെ പുലര്‍ച്ചക്കേ എത്തുള്ളൂ അന്നാണറിഞ്ഞത്’.
”അത് വരെ എന്ത് ചെയ്യും ‘?
”സ്‌റ്റേഷനില്‍ ഇരിക്കയല്ലാതെ വ്‌ഴിയൊന്നുമില്ല’.
”എങ്കില്‍ ഞാനൊരു കാര്യം പറയാം . ഈ കടയുടെ മുകളില്‍ എന്റെ ഒരു മുറിയുണ്ട് . പകല്‍ സമയം ഞാന്‍ ഉറങ്ങുന്ന മുറിയാണു . ഇവിടെ രാത്രിയില്‍ മാത്രമേ കാര്യമായിട്ട് കച്ചവടം ഉണ്ടാവൂ. മറ്റ് ഹോട്ടലുകളൊക്കെ അടച്ചതിനു ശേഷം മാത്രം. അപ്പോള്‍ രാത്രി മുഴുവന്‍ ഞാന്‍ ഇവിടെ ഇരിക്കും . പകല്‍ സമയം മുഴുവന്‍ ഭാര്യയാണു കട നോക്കുക.
നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഇന്ന് രാത്രി അവിടെ കഴിച്ചു കൂട്ടാം . മിക്കവാറും ദിവസം ഇത് പോലെ ആരെങ്കിലുമൊക്കെ താമസിക്കാനുണ്ടാവും . സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ മഴയുടെ തണുപ്പടിച്ച് ഇരിക്കുന്നതിലും നല്ലതല്ലേ ? കയറി നോക്കിയിട്ട് പറ്റുമെങ്കില്‍ താമസിച്ചാല്‍ മതി . അല്ലെങ്കില്‍ വേറെ ആരെങ്കിലും വരും ‘.
അതൊരു നല്ല കാര്യമാണെന്ന് ഏടത്തി അഭിപ്രായപ്പെട്ടു . കടയുടെ ഉള്ളില്‍ നിന്ന് മുകളിലേക്കുള്ള മര ഗോവണി കയറി ഞങ്ങള്‍ മുറി പരിശോധിച്ചു . സാമാന്യം വലുപ്പമുള്ള മുറിയാണു . മുറിയില്‍ ഒരു രണ്ട് പേര്‍ക്ക് കിടക്കാവുന്ന ഒരു കട്ടിലുണ്ട് അതില്‍ പായും തലയിണയും ബെഡ് ഷീറ്റുമൊക്കെയുണ്ട്. അതൊക്കെ കടക്കാരന്‍ ഉപയോഗ്ഗിക്കുന്നവയ്യ്താവാം .
മുറിയോട് ചേര്‍ന്ന് ഒരു കുളിമുറിയും കക്കൂസുമുണ്ട് . പൊതുവേ വൃത്തികേടൊന്നുമില്ല. ഏതാനും മണിക്കൂര്‍ കഴിച്ച് കൂട്ടാന്‍ ഇത് ധാരാള്ം .
”എന്ത് പറയുന്നു ‘? ഞാന്‍ ഏടത്തിയോട് ചോദിച്ചു.