അത് കഴിഞ്ഞ് ക്ലീനിംഗും മറ്റും കഴിയാന്‍ ഒന്ന് രണ്ട് മണിക്കൂര്‍ പിടിക്കും. എന്തായാലും നാളെ രാവിലെ ഏഴു മണിക്ക് മുമ്പ് പുറപ്പെടാന്‍ യാതൊരു സാധ്യതയും ഇല്ല. ആ വണ്ടിക്ക് പോകേണ്ട ദീര്‍ഘ ദൂര യാത്രക്കാര്‍ ലഗ്ഗേജും മറ്റുമായി വെയ്റ്റിംഗ് റും കൈയടക്കിയിരിക്കയാണു . ഇനി പ്ലാറ്റ് ഫോമില്‍ കുത്തിയിരുന്ന് രാത്രി മുഴുവന്‍ കഴിച്ചു കൂട്ടണം.
പകല്‍ മുഴുവന്‍ ഓടി നടപ്പ് കാരണം ഒന്ന് നടുവ് നിവര്‍ത്തണം എന്നായിരുന്നു ഞങ്ങള്‍ ഇരുവരുടെയും ആഗ്രഹം . ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങള്‍ വലഞ്ഞു . കൈയിലുള്ള പണം രണ്ട് റൂം എടുക്കാന്‍ തികയില്ല . അക്കാലത്ത് സ്മാര്‍ട്ട് ഫോണ്‍ അധികമാരുടേയും കൈയില്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴത്തെ പോലെ മൊബൈല്‍ ഫോണിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഇല്ല.
ആകാശം ആകെ കറുത്തിരുണ്ടിരിക്കുന്നു . വേനല്‍ മഴ തുടങ്ങാന്‍ പോവുകയാണെന്ന് തോന്നുന്നു. എങ്കില്‍ ഈ പ്ലാറ്റ് ഫോമില്‍ രാത്രി മുഴുവനും മഴയുടെ തണുപ്പുമടിച്ച് ഇരിക്കേണ്ടി വരും.
എന്തായാലും രാത്രി ട്രെയിന്‍ പുറപ്പെടാത്ത കാരണം ഞങ്ങള്‍ ചേച്ചിയുടെ ഫ്ര്ണ്ടിന്റെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവുകയാണെന്ന് ചേട്ടനെ വിളിച്ച് പറഞ്ഞു. പ്ലാറ്റ് ഫോമില്‍ ഇരിക്കുകയാണെന്ന് കേട്ട് അവര്‍ ടെന്‍ഷനടിക്കരുതേേല്ലാ ? ഇനി നാളെ വൈകീട്ട് പാലക്കാട് സ്‌റ്റേഷനില്‍ കാറുമായി എത്തിയാല്‍ മതിയെന്ന് പറഞ്ഞു.
‘കിച്ചുവിനു വല്ലതും കഴിക്കാന്‍ തൊന്നുന്നുണ്ടോ ? എനിക്ക് കല്യാണ സദ്യയുണ്ടത് ഇനിയും ദഹിച്ചിട്ടില്ല” ഏടത്തി ചോദിച്ചു.
‘എനിക്കും വിശക്കുന്നില്ല. ഒരു ചായ കിട്ടിയാല്‍ കുടിക്കാമായിരുന്നു ”.
‘എങ്കില്‍ നമുക്ക് പോയി ഓരോ ചായ കുടിച്ചിട്ട് വരാം .”ഏടത്തി പറഞ്ഞു.
ഞങ്ങള്‍ സ്‌റ്റേഷനു പുറത്തേക്ക് നടന്നു . ഹോട്ടലുകളിലെല്ലാം അത്താഴം കഴിക്കുന്നവരുടെ തിരക്കാണു. ചായ കിട്ടാന്‍ വഴിയില്ല. ഒടുവില്‍ ഒരു ഇടവഴിയില്‍ ഒരു ചായക്കട കണ്ടു പിടിച്ചു . അവിടെ കടക്കാരനും ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ഇരിക്കാനായി നാലഞ്ച് മേശയും കസേരകളും മാത്രമേ ഉണ്ടായിരുന്നു ള്ളൂ. ഞങ്ങള്‍ കടുപ്പത്തില്‍ ഓരോ ചായ ഓര്‍ഡര്‍ ചെയ്ത് കല്യാണത്തിന്റെ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു.