ചേച്ചിയുടെ വിവാഹത്തിനു അവര്‍ വന്നിരുന്നു . അതിനാല്‍ അവരുടെ വിവാഹത്തിനു എന്ത് തന്നെ ആയാലുംപോയേ മതിയാകൂഎന്ന് ചേച്ചി നിര്‍ബന്ധം പിടിച്ചു . അന്ന് ഒരു രണ്ടാം ശനിയാഴ്ച ആയതിനാല്‍ ചേട്ടനും ബാങ്ക് അവധിയാണു . അതിനാല്‍ രണ്ടു പേരും കൂടി ചേട്ടന്റെ കാറില്‍ പോകാമെന്ന് തീരുമാനമായി . കൂടെ അവിടത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താമെന്നും സമയമുണ്ടെങ്കില്‍ കോവളമോ കന്യാകുമാരിയോ മറ്റോ പോകാമെന്നുമൊക്കെ പ്രോഗ്രാം ഇട്ടു.
ചേച്ചി എന്തായാലും വലിയ സന്തോഷവതിയായി കാണപ്പെട്ടു. വിവാഹത്തിനു ശേഷം അവര്‍ എങ്ങോട്ടും കറങ്ങാനൊന്നും പോയിരുന്നില്ല. അതിനാല്‍ വിവാഹ ദിവസം ധരിക്കാനുള്ള പ്രത്യേകം സാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെ തയ്യാറാക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ ചേച്ചി ഒരുങ്ങിയിരുന്നു..
അങ്ങിനെ എല്ലാ ഒരുക്കളുമായി കല്യാണം കൂടാന്‍ കാത്തിരിക്കുന്ന സമയത്താണു ഇടിത്തീ പോലെ ഒരു വാര്‍ത്ത ലഭിക്കുന്നത് . ചേട്ടനു ജോലിയില്‍ പ്രൊമോഷനുള്ള ഒരു ഇന്റര്‍വ്യൂ കോള്‍ വന്നു.. ചെന്നൈയില്‍ വച്ചാണു ഇന്റര്‍വ്യൂ. അത് കല്യാണം നടക്കുന്ന ദിവസം തന്നെയാണു . പോയില്ലെങ്കില്‍ ഒരു സുവര്‍ണ്ണാവസരം പാഴായി പോകും . എന്ത് ചെയ്യണമെന്നറിയാതെ ചേട്ടന്‍ വലഞ്ഞു .
ഒരിടത്ത് ചേടത്തിയോടുള്ള സ്‌നേഹം ; മറുഭാഗത്ത് കൂടുതല്‍ ശമ്പളവും സ്ഥാനവുമുള്ള പ്രൊമോഷന്‍ . ഇതില്‍ ഏത് മാര്‍ഗ്ഗമാണു സ്വീകരിക്കുക ? ഒടുവില്‍ ഏടത്തി തന്നെ ഒരു പോം വ്‌ഴി കണ്ടെത്തി.
‘കണ്ണേട്ടന്‍ ഇന്റര്‍വ്യൂ ന്റന്ധന്ധനു ്രചെയ്‌തോളൂ. ഞാന്‍ കിച്ചുവിനെ കൂട്ടി കല്യാണത്തില്‍ പങ്കെടുക്കാം . ഞങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ട്രയിന്‍ റിസര്‍വേഷന്‍ ശരിയാക്കി തന്നാല്‍ മതി”.
അതൊരു നല്ല ഐഡിയ ആണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.