” അത് തന്നെ ആണ് പ്രശ്നം….”
” ഞാൻ ആകിതരണോ റൂം…?”
” നീയും കൂടി ഒന്നിച്ചു നിക്കുമെങ്കിൽ ആക്കി താ അല്ലാണ്ട് ഞാൻ നിന്റെ
ഫാമിലിന്റെ കൂടെ ഒന്നും നിക്കൂല്ല”
” അയ്യാ … അല്ലെങ്കിലും നിന്നെ എന്ത് വിശ്വസിച്ച ഞാൻ എന്റെ ഫാമിലിന്റെ
കൂടെ നിർത്തിക്കൽ… നിന്നെ നമ്പാൻ കയ്യ മോനെ…..” ഇത് നിനക്കു അറിയുന്ന
ഒരാൾ ആണ് നോക്കട്ടെ… ചോയിച്ചിട്ട് പറയാ ഞാൻ… നിന്റെ നമ്പർ താ
എനിക്ക്… ചിലപ്പോ അവർ നിന്നെ ഡയറക്റ്റ് വിളിക്കും…
” ആയിക്കോട്ടെ … വേഗം പറയണം..” അങ്ങനെ അതും പറഞ്ഞു അവൾ പോയി…
കുറച്ച കഴിഞ്ഞപ്പോഴേക്കും എന്റെ ഫോണിൽ ഒരു കാൾ വന്നു…. ഇന്റർവ്യൂ കാൾ
ആയിരിക്കും എന്ന് വിചാരിച്ചു വേഗം ചാടി പിടിച്ചു ഫോൺ എടുത്തു….
” ഹലോ… ഈസ് ദിസ് ജിഷ്ണു സ്പീകിംഗ്…” ഒരു പെൺ ആയിരുന്നു മറുവശത്തു…
” എസ് മാം സ്പീകിംഗ്….”
” ജിഷ്ണു ദിസ് ഈസ് റ്റു ലെറ്റ് യു നോ ദാറ്റ് യുവർ ഇന്റർവ്യൂ ഈസ് ക്യാന്സല്ഡ് …”
“അയ്യോ… ” പെട്ടന്നുള്ള ഞെട്ടലിൽ ഞാൻ അറിയാതെ മലയാളം പറഞ്ഞു പോയി…
മറുവശത്തു നിന്നും ഒരു പൊട്ടിച്ചിരിയും….” എടാ പൊട്ടാ … നിനക്കു
എന്റെ സൗണ്ട് കേട്ടിട്ടും മനസിലായില്ലേ…. ഞാൻ ഷൈമ ആട….”
ഷൈമയും ഞാനും ഫസീലയും ഒക്കെ ഒരുമിച്ച് പത്തിൽ പഠിച്ചതാണ്… പണ്ട് മുതലേ
എനിക്ക് അവളോട് ഒരു ക്രഷ് ഉണ്ടായിരുന്നു… പക്ഷെ അവൾക് വേറെ ഒരു ലവ്
ഉണ്ടായത് കൊണ്ട് ഞാൻ അധികം അങ്ങോട്ട് മുട്ടി നോക്കിയില്ല…
“എടാ നീ എവിടെയാ… നിനക്ക് എങ്ങനെ എന്റെ നമ്പർ കിട്ടിയത്….?”
” ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്… മെഡിക്കൽ സെയിൽ റെപ് ആണ് ഞാൻ ഇപ്പോൾ…”
” അല്ല മോനെ … നിനക്കു അബുധാബിയിൽ വരണം എന്നുണ്ടെങ്കിൽ ഒരു മെസ്സേജ്
എനിക്ക് അയച്ചാൽ പോരെ… ഫസീല പറഞ്ഞു വേണോ ഞാൻ അറിയാൻ…”