രണ്ടു മദാലസമാർ 6 [Deepak]

Posted by

ഞാൻ: “ശരി, ഇനി പാടിക്കോ? ഞാൻ അത് റെക്കോർഡ് ചെയ്യാം”

അവൾ: “ഏതു പാട്ട്”

ഞാൻ: “ആ സ്വർണ്ണമുകിലെ”

അവൾ: “അത് വേണ്ടാ. അത് ഞാൻ ഇപ്പോൾ പാടിയാൽ നന്നാവില്ല.”

ഞാൻ: “അതെന്താ?”

അവൾ അൽപ്പം ഒന്നാലോചിച്ചു നെടുവീർപ്പിട്ടു: “അതൊരു ശോകഗാനമാണ്. അത് ഞാൻ ദുഃഖം തോന്നുമ്പോൾ മാത്രം പാടുന്ന പാട്ടാണ്.”

ഞാൻ: “ഇപ്പോൾ സന്തോഷമാണോ?”

അവൾ: “ഇയ്യാൾ ഇതുവരെ എന്നെ സന്തോഷിപ്പിക്കുക അല്ലായിരുന്നോ.”

എന്നെ ഓർത്തു ഒരു കുട്ടി സന്തോഷിക്കുന്നുവെങ്കിൽ  എന്നെ സംബന്ധിച്ചിടത്തോളം അതൊരു അംഗീകാരമാണ്.

ഞാൻ: “അപ്പോൾ എന്നെ നിനക്കഷ്ട്ടമാണോ?”

അവൾ : “എന്തെന്നറിയില്ല. ഇയാടെ സംസാരം എനിക്കിഷ്ടമാണ്”

ഞാൻ: “അപ്പോൾ നിനക്കെന്നെ ഇഷ്ട്ടമാണ്, എന്റെ ശബ്ദം ഇഷ്ടമാണ്.”

അവൾക്കെന്നെ ഇഷ്ടമാണെന്നു എനിക്കറിയാമായിരുന്നു. പക്ഷെ അവളുടെ മൊഴിയിൽ അത് കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് പലരീതികളിൽ ഞാനവളോട് അത് ചോദിച്ചു.

ഒടുവിൽ അവൾ പറഞ്ഞു: ” ഒന്ന് കൂടി ചോദിക്കൂ”

ഞാൻ :”എന്ത് ചോദിക്കാൻ?”

അവൾ : “ഇതുവരെ എന്നോട് ചോദിച്ചുകൊണ്ടിരുന്നത്?”

ഞാൻ : “എന്ത്, ഇഷ്ട്ടമാണോയെന്നൊ?

അവൾ: “ഊം….”

ഞാൻ: “എന്നാൽ പറ, നിനക്കെന്നെ ഇഷ്ടമായോ?”

അവൾ: “ആയി.”

ഞാൻ : “ഞാൻ കഴിഞ്ഞാൽ പിന്നെ നിനക്കെന്തൊക്കെയാണ് ഇഷ്ടം”

അവൾ: “അതെന്ത്?”

ഞാൻ: ” നിനക്കിഷ്ടമുള്ളതു പറഞ്ഞാൽ ഞാൻ നിനക്ക് അത് കൊണ്ടുവന്നു തരും”

അവൾ: “എനിക്ക് ആകാശം ഇഷ്ടമാണ്.”

ഞാൻ: “അത് കൊണ്ടുവരാൻ ട്രാൻസ്പോർടാഷൻ അൽപ്പം കൂടുതലാ.”

ഞാൻ:  “നക്ഷത്രം”

അവൾ:” വേണ്ടാ”

ഞാൻ: “അതെന്താ?”

അവൾ: “പകലായാൽ അവ അപ്രത്യക്ഷമാവും”

ഞാൻ: “എങ്കിൽ അമ്പിളിമാമൻ ആയിക്കോട്ടെ”

അവൾ : അത് പണ്ടാരോ പഴമൊഴി പറഞ്ഞതാ, ഇപ്പോൾ അത് കേൾക്കുമ്പോൾ തമാശയായേ തോന്നുകയുള്ളൂ. തന്നെയുമല്ല, അത് കുറച്ചു ദിവസം കഴിയുമ്പോൾ മുറിഞ്ഞു മുറിഞ്ഞു ഇല്ലാതാവും”

ആ സംസാരം അങ്ങനെ നീണ്ടു പോയി.

ഒടുവിൽ ഞാൻ പറഞ്ഞു: “പറഞ്ഞു പറഞ്ഞു കാട് കയറി. പാട്ടിന്റെ കാര്യം മറന്നു പോയി. ആ സ്വർണ്ണമുകിൽ  പോട്ടെ വേറേതെങ്കിലും ഒരു പാട്ട് പാടാമോ?”

അവൾ ‘ചീരപ്പൂവുകൾ’ എന്ന ഗാനം ആലപിച്ചു. ആ പാട്ട് ഇത്ര മനോഹരമായി ഞാൻ ആദ്യം കേൾക്കുകയാണ്. അതവൾ പാടിയപ്പോൾ അത് കേൾക്കുവാൻ ഒരു പ്രത്യേക സുഖം. ഞാൻ അത് റെക്കോർഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *