ചാരുലത ടീച്ചർ 5 [Jomon]

Posted by

പിറകെ തന്നെ അച്ഛമ്മയൊരു ഗ്ലാസ്സ് ചായയുമായി എത്തി…. പിന്നെ ഒരല്പം നേരം ഞാനുമവരോട് സംസാരിച്ചിരുന്നു… കാര്യമായിട്ട് ഒന്നുമില്ല…

അധികവും നാട്ടിൻ പുറത്തെ വിശേഷങ്ങൾ തന്നെ ആയിരുന്നു അവർക്ക് പറയാൻ ഉണ്ടായിരുന്നത്…. കഴിച്ചു കഴിഞ്ഞതും കൈ കഴുകാൻ എണീറ്റ എനിക്ക് പിറകെ അമ്മയും വന്നു

 

“കുട്ടാ നീ പുറത്തു പോകുവാണോ…?

 

പുതിയൊരു ക്രീം കളർ പാന്റും കറുത്ത ഷർട്ടുമിട്ടു ഒരുങ്ങിയിറങ്ങിയ എന്നെക്കണ്ടാണ് ചോദ്യം

 

“ആ അമ്മേ…. അമ്മയെപ്പോഴും പറയാറുള്ളയ കുന്നില്ലേ… ഒന്നവിടെ വരെ പോണം…”

 

കൈ കഴുകികൊണ്ട് ഞാൻ പറഞ്ഞു

 

“അതിന് നിനക്ക് വഴിയറിയോ…?

 

സംശയത്തോടെ ആണ് ചോദ്യം…

 

“ഇല്ല.. അതറിയില്ല…അമ്മ വഴി പറഞ്ഞു തരേണ്ടി വരും…”

 

അച്ഛന്റെ കയ്യിൽ നിന്നും കാറിന്റെ താക്കോലും വാങ്ങി ഞാനിറങ്ങി….

 

“കുട്ടാ അങ്ങോട്ട് വണ്ടി കേറുമോന്ന് സംശയമാ ഇപ്പൊ… നീ അച്ഛന്റെ സ്കൂട്ടർ എടുത്തോ…”

 

വഴി പറഞ്ഞു തന്നോണ്ടിരുന്ന എന്റെയും അമ്മയുടെയും അടുത്തേക്ക് വന്നുകൊണ്ടച്ഛൻ പറഞ്ഞു… പിന്നെനിക്കായി ഒരു താക്കോലും നീട്ടി…..

 

“ഇത്…. ഇത് ചേതക്കിന്റെ കീ അല്ലേ…”

 

താക്കോലു കണ്ട ഞാനച്ചനോട് ചോദിച്ചു… മറുപടിയായി ഒരു ചിരി മാത്രമാണ് അവിടുന്നു കിട്ടിയത്….. വണ്ടി കാണാനുള്ള ആഗ്രഹത്തോടെ ഞാൻ ഉമ്മറത്തേക്ക് നടന്നു… അവിടെ അച്ചാച്ചനും അച്ഛമ്മയും നിൽപ്പുണ്ട്… എന്നെ കണ്ടയവരൊരു ചിരിയോടെ എന്നെനോക്കി

 

“നോക്കി പോണേ…. വെയിലു പിടിക്കും മുൻപേ തിരിച്ചിറങ്ങിക്കോ…”

 

അച്ഛമ്മയെന്റെ മുടിയിലൂടെ തലോടികൊണ്ട് പറഞ്ഞു… അവരെയെല്ലാം നോക്കിയൊരു ചിരിയോടെ ഞാൻ മുറ്റത്തിന്റെ അരികിലായി പണിത വണ്ടികൾ നിർത്തിയിടാനുള്ള ഷെഡ്‌ഡിലേക്ക് നടന്നു….

നല്ല പുത്തൻ പോലെ തോന്നിക്കും വിധം കഴുകി വെച്ചിരുന്ന ഇളം നീല കളർ ചേതക്ക്…. കാണാൻ തന്നെ ഒരഐശ്വര്യം തോന്നും… വണ്ടിയിനി ഓടിക്കാൻ കൂടെ കൺടീഷൻ ആണോയെന്ന് അറിഞ്ഞാൽ മതി…..

വലിയ തിടുക്കമൊന്നും കാണിക്കാതെ ഞാൻ വണ്ടിയിൽ കീ ഇട്ട് പിറകിലെ കിക്കറിൽ ചവിട്ടി….. ഒരൊറ്റ ചവിട്ടിൽ തന്നെ വണ്ടിയൊരു ഇരമ്പലോടെ സ്റ്റാർട്ടായി…… പക്കയായി കൊണ്ടു നടന്നതിന്റെ ലക്ഷണമെല്ലാം കാണാനുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *