അവൾ എഴുതിയ വരികളിൽ ഒരു വല്ലാത്ത സത്യതന്തത ഉണ്ടായിരുന്നു, ആ വരികളിലെ അവൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായി. അവളെ കുറിച്ച് കൂടുതൽ അറിയാനായി ഞാൻ നിരന്തരം സംസാരിക്കാൻ തുടങ്ങി. ഒരു പോയിന്റ് എത്തിയപ്പോൾ അവൾ എന്നെ നല്ല രീതിയിൽ ഒഴിവാക്കാൻ തുടങ്ങി.”
“ഇതിൽ എന്താണ് അവളോട് ഇത്രക്ക് ഇഷ്ടം തോന്നാൻ മാത്രം ഉള്ളത്?”
“അത് ചില മൈൻഡിൻ്റെ കാര്യം ആണ് സുമി. നീ ഒന്ന് ആലോചിക്ക്, ഞാൻ കണ്ട ഒരുപാടു സ്ത്രീകളിൽ ഒരാളോടുപോലും തോന്നാത്ത ആ പ്യുവർ ലൗ അത് എനിക്ക് തോന്നിയത് ഇതുവരെ കണ്ടിട്ടില്ലാത്ത അവളോടാണ്. സത്യം പറഞ്ഞാൽ ഞാൻ എന്നെ മനസിലാക്കികൊടുക്കുന്നതിൽ ഞാനും ഒരുപാടു ശ്രമിച്ചിരുന്നു. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചിട്ടുണ്ട് നമ്മൾ തമ്മിൽ സ്നേഹിക്കോ, സെക്സ് നടക്കോ എന്നൊക്കെ. ചുമ്മാ ചോദിച്ചതാ, അവൾ ഒരു വഴിയും ഇല്ലെന്നു പറഞ്ഞു. പത്തു ദിവസം കഴിയാറാവുമ്പോളേക്കും അവളുടെ അവോയ്‌ഡിങ് കൂടി കൂടി വന്നു. ഞാൻ അവളോട് എന്തിനാണെന്ന് ചോദിച്ചു.”
“അവൾ എന്ത് പറഞ്ഞു?”
“അവൾ എന്നെ സ്നേഹിച്ചു പോകും എന്ന്. പിന്നെ നാളെ അവൾ എൻ്റെ ലൈഫിൽ നിന്നുപോയാൽ എൻ്റെ ലൈഫ് സ്പോയിൽ ആവും എന്ന്. എന്നെ മനസിലാക്കാത്ത ഒരു പെണ്ണാണ് അവളെങ്കിൽ ഇങ്ങനെ ചെയ്യോ എന്നോട്? ആ നിമിഷം അല്ലെ സുമി എൻ്റെ സ്നേഹം ജയിച്ചത്. ഞാൻ കണ്ടെത്തേണ്ടത് അവളെ തന്നെയായിരുന്നില്ലേ സുമി? ആയിരത്തിൽ പതിനായിരത്തിൽ ലക്ഷത്തിൽ ഒരാളോടല്ലേ ഇങ്ങനെ തോന്നൂ സുമി? പ്രണയം ദൈവികമാണ്! നമ്മൾ പ്രണയിക്കുന്നവർ നമ്മുടെ ചുറ്റുപാടിൽ നിന്നും സെലക്ട് ചെയ്യപെടുന്നവരല്ലേ കൂടുതലും!
ഒരിക്കലും കണ്ടിട്ടില്ലാത്ത, നമ്മളെ അറിഞ്ഞിട്ടില്ലാത്ത ഒരുവൾ ഒരു അത്ഭുതമായി എൻ്റെ ലൈഫിലേക്ക് കയറി വന്നത് അത് മറ്റു ഏതോ ഒന്നിൻ്റെ ഭാഗമാണെന്നു ഞാൻ വിശ്വസിക്കുന്നു. മുൻജന്മത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്, ലൈഫിൽ കടന്നുവരുന്ന പലരും കഴിഞ്ഞ കാലത്തിൻ്റെ അവശേഷിപ്പും ഓർമ്മപ്പെടുത്തലുമാവും.
ഞാൻ അവളെ കണ്ടിരുന്നത് എഫ്.എൻ.എഫ് (ഫക്ക് ആൻഡ് ഫോർഗെറ്റ്) ആയിരുന്നെങ്കിൽ ചിലപ്പോൾ ഇന്നും വർഷങ്ങൾ കഴിഞ്ഞും അവൾ എൻ്റെ ലൈഫിൽ ഉണ്ടായേനെ! നൈന മനസിലാക്കിയില്ല അവൾക്ക് നഷ്ട്ടപെടുത്താൻ എൻ്റെ ജീവിതത്തിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്ന യാഥാർഥ്യം.”