നീലക്കൊടുവേലി [Fire blade]

Posted by

കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന നെൽപാടവും, അതിനെ വെല്ലുന്ന തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടങ്ങളിൽ നിന്നും കിട്ടുന്ന അദായമെല്ലാം അയാൾ കണക്കെഴുതി സൂക്ഷിച്ചു വെച്ച് പോന്നു…ആരും നോക്കാനില്ലെങ്കിലും ദൈവത്തിനു മുന്നിൽ കുറ്റക്കാരനാവരുതെന്നു അയാൾക്ക് നിർബന്ധമുണ്ടായിരുന്നു…

 

അനാഥൻ ആയി ജീവിച്ചു തുടങ്ങിയത് സിദ്ധുവിൽ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നുമായിരുന്നില്ല..മുൻകോപവും അനുസരണയില്ലായ്മയും കൂടി വന്നപ്പോളാണ് നാട്ടിലെ സ്കൂളിലെ ഗോപൻ മാഷ് അവനെ റെസിഡൻസ് സ്കൂളിലേക്ക് അയക്കാൻ പറയുന്നത്… പണമുള്ളത് കൊണ്ട് തന്നെ അവർ കുറച്ചു ദൂരെയുള്ള ഇന്റർനാഷണൽ സ്കൂളിൽ അവനെ ചേർത്ത് പഠിപ്പിച്ചു… ഗോപൻ മാഷിന്റെ തന്നെ നിർബന്ധം കൊണ്ട് അവിടെ അവന്റെ ദേഷ്യം കുറക്കാൻ വേണ്ടി മാർഷ്യൽ ആർട്സ് ക്ലാസിനു കൂടി ചെയ്തിട്ടാണ് ശങ്കരൻ പോന്നത്…അത് പക്ഷെ അവന്റെ ജീവിതത്തിലെ വഴിത്തിരിവായെന്നു വേണമെങ്കിൽ പറയാം, കാരണം, അവന്റെ ദേഷ്യം പരിശീലത്തിനു വേണ്ടി ചിലഴിക്കാനുള്ള ഊർജമാക്കി മാറ്റാൻ തുടങ്ങിയതോടു കൂടി അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്…

പക്ഷെ ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെയുള്ള അവന്റെ സഞ്ചാരങ്ങളാണെന്നു ചുറ്റുമുള്ളവർ മറന്നു പോയിരുന്നു… അതിനുള്ള ഓരോ നിമിത്തങ്ങളായി എല്ലാം ഉത്ഭവിച്ചു എന്ന് മാത്രം

 

വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമേ സിദ്ധുവിന് വീട്ടിൽ വരാൻ കഴിഞ്ഞിരുന്നുള്ളൂ, അതിൽ മദ്യവേനലവധി രണ്ടുമാസം നാട്ടിൽ നിക്കുന്നത് ചെറുപ്പത്തിൽ അവനു ഇഷ്ടമായിരുന്നില്ല.. സ്കൂളിലെ രീതിയും നാട്ടിലെ രീതികളും വ്യത്യസ്തമായിരുന്നതിനാൽ ആദ്യമെല്ലാം നാടെന്നത് അവനു വെറുപ്പായിരുന്നു..പൊതുവെ ആ സമയത്തെ അന്തർമുഖത്വം കാരണം സ്വന്തം റൂമിൽ നിന്നും പുറത്തുവരാൻ പോലും ഇഷ്ടപ്പെട്ടില്ല.. സാധാ സമയവും ഒന്നുകിൽ പുസ്തകവായന അല്ലെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുങ് ഫൂ പ്രാക്റ്റീസ് നടത്തിയും അവൻ സമയം കളഞ്ഞു… ഏതാണ്ട് സമപ്രായത്തിൽ ഉണ്ടായിരുന്ന ശങ്കരന്റെ മക്കൾ നീതുവിനോടും സിതാരയോടും പോലും അവനു മമത ഉണ്ടായിരുന്നില്ല… എന്നാൽ വളർന്നു കൗമാരകാലഘട്ടത്തിൽ വരുന്നതോട് കൂടിയാണ് തന്റെ നാടിന്റെ ഭംഗിയും നാട്ടിലെ ആളുകളുടെ ഭംഗിയുമെല്ലാം അവൻ ആസ്വദിക്കാൻ തുടങ്ങിയത്…കൗമാരം അവന്റെ ജീവിതത്തിനു കുറേകൂടി നിറങ്ങൾ നൽകി… വർഷങ്ങളുടെ കുങ് ഫു പഠനവും അതുകൊണ്ട് കൊണ്ട് കിട്ടിയ ശരീരവും മാതാപിതാക്കളിൽ നിന്നും കിട്ടിയ തരക്കേടില്ലാത്ത സൗന്ദര്യവും അന്തർ മുഖത്വം മാറ്റി അവനു കോൺഫിഡൻസ് സമ്മാനിച്ചു .. പിന്നീട് രണ്ടു മാസക്കാലം നാട്ടിൽ വരാനും നാട് കറങ്ങാനുമുള്ള അവന്റെ ത്വര കൂടി….

Leave a Reply

Your email address will not be published. Required fields are marked *