നേരത്തെ നന്നായിട്ടുറങ്ങിയത് കൊണ്ട് തന്നെ പെട്ടെന്നൊന്നും ഉറങ്ങുന്ന സാധ്യത സിദ്ധുവിന് തോന്നിയില്ല….അവൻ തലയ്ക്കു പുറകിൽ വലതുക്കൈ വെച്ച് കണ്ണടച്ച് കാൽ ഇളക്കിക്കൊണ്ട് കിടന്നു….
ചെറുതായി തണുപ്പ് തുടങ്ങിയിട്ടുണ്ട്.., പുതപ്പ് കൊണ്ട് പുതക്കേണ്ടത് ആയിട്ടുമില്ല..നല്ല സുഖകരമായ കാലാവസ്ഥ…
പണ്ട് മാർഷ്യൽ ആർട്സ് പഠിച്ചു തുടങ്ങുന്ന സമയത്ത് ഒരുപാട് തവണ ഇഞ്ചുറി വന്നിട്ടുണ്ട്… അന്നൊക്കെ ബോർഡിങ്ങിൽ ആയതുകൊണ്ട് ഇങ്ങനത്തെ പരിചരണമൊന്നും ലഭിക്കാറുണ്ടായിരുന്നില്ല.. വീട് സ്വർഗമാകുന്നത് സ്നേഹിക്കാൻ ആളുള്ളപ്പോൾ തന്നെയാണ്..
” മോനെ.. ഉറങ്ങിയില്ലേ…? ”
അവരാണ്, സുശീല… ഛെ.. പേര് വിളിക്കണ്ട, ചേച്ചിയെന്നു വിളിച്ചേക്കാം.. സിദ്ധു ഓർത്തു..സമയം നോക്കിയപ്പോ 9.45 ആയിട്ടുണ്ട്..
അവർ കയ്യിലുള്ള അരിഷ്ടകുപ്പി താഴെ വെച്ചു…പിന്നെ പായ എടുത്തുകൊണ്ടുവന്ന് താഴെ വച്ചു …
” ചേച്ചി മരുന്ന് കഴിക്കുന്നില്ലേ..??
” കുറച്ചു കഴിഞ്ഞു കുടിച്ചോളാം, അത് കഴിച്ചാൽ വേഗം ഉറക്കം വരും.. ലക്ഷ്മിയമ്മ പ്രത്യേകം പറഞ്ഞതാ നോക്കാൻ…”
അവർ പറഞ്ഞപ്പോൾ സിദ്ധു വെറുതെ തലയാട്ടിക്കൊണ്ട് അവരെത്തന്നെ ശ്രദ്ധിച്ചു … അവരാകട്ടെ നേരത്തെ എടുത്ത പായ താഴെ വിരിച്ച് അതിൽ താഴെ നിന്നും അവർ കൊണ്ടുവന്നിരുന്ന വിരിപ്പും ഇട്ടു കിടക്കാൻ പരുവത്തിൽ ആക്കിക്കൊണ്ടിരിക്കുകയാണ്..
മുൻപ് ഉഴിയാൻ വന്നപ്പോൾ ഇട്ടിരുന്ന ജാക്കറ്റ് മാറിയിട്ടുണ്ട്.. അപ്പൊൾ ഉണ്ടായിരുന്നത്ര വിയർപ്പ് മണവും ഇല്ല, വീട്ടിൽ പോയപ്പോൾ കുളിച്ചു കാണണം…ഒരു തോർത്തുമുണ്ട് മാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്, പഴയത് പോലെ പുക്കിളിനു മുകളിലേക്കായി മുണ്ട് മുറുക്കി ഉടുത്തിട്ടുണ്ട്…
എല്ലാം കൊണ്ടും താനൊരു ആൺകുട്ടിയുടെ ഒപ്പം ഒരു മുറിയിൽ കിടക്കാൻ പോകുന്നു എന്ന തോന്നൽ അവർക്കുണ്ട്..അതിനുള്ള മുൻകരുതൽ ആയിരിക്കണം തോർത്തുമുണ്ട് ഒക്കെ…
ഇതൊന്നും ഇല്ലെങ്കിലും അവരോട് തനിക്ക് ഒരു വികാരവും തോന്നാൻ പോകുന്നില്ലന്നു ഓർത്തപ്പോൾ അവന്റെ ചുണ്ടിലൊരു പുച്ഛച്ചിരി വിടർന്നു..
വിരിച്ചതിനു ശേഷം അവർ അവനെ നോക്കിക്കൊണ്ട് കാൽ നീട്ടി അതിൽ ഇരുന്നു..
” ചേച്ചിക്ക് എത്ര മക്കളുണ്ട്..?? ”
ഉറക്കം വരാത്തത് കൊണ്ട് സിദ്ധു അവരപ്പറ്റി അറിയാൻ ചോദിച്ചു..
” മൂന്ന് പേരുണ്ട് മോനെ… ചെറുത് പെണ്ണ് , നടുവിൽ ഉള്ള പയ്യന് 15 വയസും മൂത്തതിന് 18 ഉം .. “