” തിരിച്ചുവരവിനെക്കുറിച്ച് എനിക്ക് ഈ സമയത്ത് ഒന്നും പറയാൻ പറ്റുന്നില്ല, അറിയാമല്ലോ ഈ പോക്ക് മാത്രമേ ഞാൻ തീരുമാനിക്കുന്നുള്ളൂ, ബാക്കി എല്ലാം വരുന്നപോലെ …. എന്തായാലും എന്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു പിടിക്കുന്നത് വരെ ഒരു മടങ്ങി വരവില്ല …. അപ്പൊ…ശെരി,പോയി വരട്ടെ…!! ”
അവരുടെ കൈ പിടിച്ചു കൊണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു..
മറുത്തൊന്നും പറയാതെ അവർ അനുഗ്രഹിക്കാണെന്ന വണ്ണം മുടിയിലൂടെ തഴുകി സമ്മതമറിയിച്ചു…
അവരെ രണ്ടുപേരെയും നോക്കി ഒന്നുകൂടി പുഞ്ചിരിച്ചുകൊണ്ട് അവൻ തിരിഞ്ഞു , ഒരു മാത്ര കണ്ണെറിഞ്ഞു ഉള്ളിലേക്ക് നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെ നിർവികാരമായ നാല് കണ്ണുകൾ ഡെയിനിങ് റൂമിൽ കണ്ടെത്തി,
ഒരു നിമിഷം ആലോചിച്ച ശേഷം ചെറിയൊരു നിശ്വാസത്തോടെ സിദ്ധു അവർക്കരികിലേക്ക് നടന്നു..
അവന്റെ വരവ് കണ്ടപ്പോൾ തെല്ലൊരു പരിഭ്രമം ആ രണ്ടു പേരുടെ സുന്ദരമായ കണ്ണുകളിലും പടർന്നു.. അത് മനസിലാക്കിയെന്നോണം ഒരു പുഞ്ചിരിയോടെയാണ് അവൻ അടുത്ത് ചെന്നത്..
” ഓർക്കാൻ മാത്രം നല്ല ഓർമകളൊന്നും എന്നിൽ നിന്നും നിങ്ങൾക്കുണ്ടായിട്ടില്ലെന്നറിയാം, ഇനി തിരിച്ചു വന്നാലും ഇതുപോലെ ആവില്ലെന്നു പറയാനും കഴിയില്ല, പക്ഷെ യാത്ര പറഞ്ഞു പോവാൻ ഒരുപാട് പേരൊന്നും എന്റെ ജീവിതത്തിൽ ഇല്ലാത്തത്കൊണ്ടു വന്നതാണ്…
പറഞ്ഞു തീർന്നപ്പോൾ വളരെ ലോലമായ തലയാട്ടലുകളിലൂടെ അവർ രണ്ടുപേരും സമ്മതമറിയിച്ചു…ഒന്നുകൂടി നോക്കിയപ്പോൾ തന്റെ കണ്ണുകളുമായി ഇടഞ്ഞ സിതാരയുടെ കണ്ണുകൾ പരിഭ്രമത്തോടെ താഴ്ന്നതും അറിയാതെയെന്നോണം അവളുടെ ചുണ്ടുകളെ നാക്ക് നനച്ചു ഒന്നുകൂടി ചുവപ്പിച്ചതും സിദ്ധു കൊതിയോടെ നോക്കി..പെട്ടെന്ന് തന്നെ പിന്തിരിഞ്ഞ സിദ്ധു പുഞ്ചിരിയോടെ തന്നെ വാതിൽ കടന്നു പുറത്തിറങ്ങി…
” നിങ്ങൾ വിഷമിക്കരുത്, അനാഥനായ എനിക്ക് നിങ്ങൾ തന്ന സ്നേഹം പകരം വെക്കാനില്ലാത്തതാണ്… അതുകൊണ്ട് തന്നെയാണ് ഞാൻ അഥവാ മടങ്ങി വന്നില്ലെങ്കിൽ ഈ കാണുന്നതെല്ലാം നിങ്ങൾക്ക് വരുന്ന രീതിയിൽ ഇഷ്ടദാനം ചെയ്ത് വെച്ചിരിക്കുന്നത്… സന്തോഷത്തോടെയാണ് ഞാൻ ഇപ്പോൾ പോകുന്നതും…
തിരിച്ചു വരുമെന്ന് വാക്ക് തരാൻ പറ്റാത്തത് കൊണ്ട് വരാൻ ശ്രമിക്കുമെന്ന് മാത്രമേ പറയുന്നുള്ളൂ… ”
തന്റെ ടൂർ ബാഗ് വണ്ടിയിലേക്ക് വെച്ചുകൊണ്ട് അവനത് പറഞ്ഞപ്പോൾ നിർവികാരമായി ചിരി വരുത്താനെ ആ പാവങ്ങൾക്ക് സാധിച്ചുള്ളൂ..