ചെറുപ്പത്തിൽ ചുമരിൽ തൂങ്ങിക്കിടന്നിരുന്ന ഫോട്ടോ കണ്ടുള്ള പരിചയമല്ലാതെ കൈമെളിനെക്കുറിച്ച് സിദ്ധു ഒരുപാടൊന്നും അറിഞ്ഞിരുന്നില്ല, നാടുമായി വലിയ ബന്ധം ഇല്ലാത്തതും ശങ്കരൻ അത്തരം പഴയ കാര്യങ്ങൾ പറഞ്ഞു നടക്കുന്ന ആളല്ലാത്തതു കൊണ്ടും പ്രത്യേകിച്ചൊന്നും അവന് അറിയില്ലായിരുന്നു..പക്ഷെ നാട്ടിൽ കുറച്ചേറേ ചിലവഴിക്കാൻ തുടങ്ങിയപ്പോളാണ് തന്റെ മുത്തച്ഛൻ ഇത്തിരി വലിയ പുള്ളിയാണെന്നു അവൻ മനസിലാക്കിയത്….എന്നാൽ ആ മുത്തച്ഛനാണ് തന്റെ ജീവിതത്തിന്റെ ഇനി അങ്ങോട്ട് സ്വാധീനിക്കാൻ പോകുന്നതെന്ന് അന്നൊന്നും അവൻ അറിഞ്ഞില്ല..
നാട്ടിൻപ്പുറത്തെ പഴമാക്കാരിൽ നിന്നും കൈമളിന്റെ ഒരുപാട് കഥകൾ കേട്ട സിദ്ധു പതിയെ പതിയെ അങ്ങേരുടെ ഫാൻ ആയെന്നു വേണമെങ്കിൽ പറയാം.. നാടിനു വേണ്ടി നല്ല കാര്യങ്ങൾ മാത്രം ചെയ്ത മുത്തച്ഛന് നാട്ടിൽ കിട്ടിയിരുന്ന മൂല്യം അവനെ അഭിമാനപ്പെടുത്തി…അതിനെ കുറിച് കൂടുതൽ അറിയാൻ വേണ്ടി ഇടക്ക് അവൻ ശങ്കരന്റെയും ലക്ഷ്മിയുടെയും സഹായവും തേടിയിരുന്നു…
വർഷങ്ങൾ കടന്നു പോയി… പ്ലസ് ടുവിന് ശേഷം കോളേജ് പഠനത്തിന് മുൻപായി കുറച്ചു കാലം വെറുതെ ഇരിക്കണമെന്ന് ആഗ്രഹം സിദ്ധു പറഞ്ഞപ്പോൾ ശങ്കരനും ലക്ഷ്മിക്കും അത് സന്തോഷമായിരുന്നു…. തറവാട്ടിലെ കാര്യങ്ങൾ എല്ലാം ഒന്ന് അറിഞ്ഞിരിക്കാൻ അവനും തോന്നലുണ്ടായിരുന്നു…10 കഴിഞ്ഞപ്പോൾ മുതൽ ശങ്കരൻ അവനോട് ആവശ്യപ്പെട്ടിരുന്ന കാര്യമായിരുന്നു അതെല്ലാം.. പണ്ടത്തെ പോലെയല്ല ശങ്കരൻ തോട്ടത്തിൽ പോവുമ്പോൾ കൂടെ ഇതെല്ലാം കണ്ടു പഠിക്കാനായി സിദ്ധു കൂടി പോയി തുടങ്ങിയിരുന്നു… ഏക്കറോളം പരന്നു കിടക്കുന്ന തോട്ടത്തിൽ എന്നും പണിക്കാരുണ്ടായിരുന്നതിനാൽ ശങ്കരന് എന്നും തിരക്കായിരുന്നു, അത് ശിവരാമന്റെ കാലം മുതൽക്കുള്ള അയാളുടെ ദൈന്യദിന ജീവിതമായിരുന്നു.. തോട്ടത്തിൽ ഒരു ഭാഗത്തു അവർക്ക് തേങ്ങയിടാനും അതെല്ലാം പെറുക്കി കൂട്ടി വെക്കാനും പൊളിക്കാനും,പുല്ലുപറിക്കാനും ഇനി ഇതുപോലെതന്നെ മറ്റൊരു ഭാഗത്തു കവുങ്ങ്, വാഴ, കുരുമുളക്, ചേന,ചേമ്പ്, തുടങ്ങി വാണിജ്യാവശ്യത്തിനായി ഉള്ള കൃഷികളും ആ വീടിന്റെ ആവശ്യത്തിനായുള്ള പച്ചക്കറികളും അവിടെതന്നെ ഉണ്ട്..
ആദ്യം പറഞ്ഞത് പോലെ ആ വീടിന്റെ ആവശ്യത്തിന് ഉള്ള എല്ലാം അവിടെ ഉണ്ടായിരുന്നു,നെല്ലുൾപ്പടെയുള്ള കൃഷി കൂടാതെ മൂന്നാല് പശുക്കളും നാടൻ കോഴികളും അങ്ങനെ ചിറക്കൽ തറവാടിനെ ആശ്രയിച്ചു കഴിയുന്ന എല്ലാവർക്കും വർഷം മുഴുക്കെ ചെയ്യാനുള്ള ജോലികൾ കൊടുക്കാൻ ആ തറവാടിന് സാധിക്കുമായിരുന്നു….