നയന : ഒന്നും ഇല്ലടാ ഇവൾക്ക് വയ്യ ആശുപത്രിയിൽ പോവാൻ കൂട്ടു വേണം എന്ന് പറഞ്ഞപ്പോ പിന്നെ ലീവ് ആക്കി.
പിന്നെയും എന്തൊക്കെയോ സംസാരിച്ചെങ്കിലും അവർക്ക് അമൽ ഇല്ലാത്തോണ്ട് താല്പര്യമില്ലാത്തതുപോലെ തോന്നിയപ്പോ അവിടുന്ന് ബൈ പറഞ്ഞു മാറി.
സ്റ്റോപ്പ് ലേക്ക് ചെന്നപ്പോഴാണ് ദാണ്ടേ നിൽക്കുന്നു നമ്മുടെ ആൾ. പിന്നെ നേരെ അവരുടെ അടുത്ത് പോയി.
മീനു : ആ സച്ചിൻ
(സച്ചിൻ എന്ന പേര് കേട്ടപ്പോൾ റീനു തലപൊക്കി നോക്കിയത് ഞാൻ കണ്ടായിരുന്നു)
ഞാൻ : ഹായ്
മീനു : അല്ല ഇന്ന് മറ്റേ ആൾ എവിടെ? അല്ലേൽ രണ്ടും ഒന്നിച്ചല്ലേ
ഞാൻ : അവനിന്നു ലീവ് ആണ്. ചെറിയൊരു പനി.
മീനു : ഓഹ്..
ഞാൻ : അല്ല ഈ പുള്ളിക്കാരി എന്താ ഊമയാണോ? ഒന്നും സംസാരിക്കാത്തത്?
റീനു : ഞാൻ ഊമയൊന്നും അല്ല. ആവശ്യത്തിന് സംസാരിച്ചാൽ പോരെ
(അവളുടെ ദേഷ്യം കണ്ടപ്പോ ഞാനും മീനുവും അറിയാണ്ട് ചിരിച്ചു പോയി. പിന്നെ അവളുടെ കല്പിച്ചുള്ള നോട്ടം കണ്ടപ്പൊഴാ നിർത്തിയത്)
മീനു : താൻ എന്തിനാ ചിരിക്കുമ്പോളും സംസാരിക്കുമ്പോളും ഒക്കെ വായ കൈ കൊണ്ട് മറിക്കുന്നെ.
ഞാൻ : അത് വേറെ ഒന്നും അല്ല എനിക് ചെറുതായി പല്ല് പൊന്തിയത് കൊണ്ട് ഒരു മടി
മീനു : അതിനു പല്ല് പൊന്തിയത് പോലെ തോന്നുന്നില്ലല്ലോ പിന്നെ എന്തിനാ?
ഞാൻ : അത് അങ്ങനെ ശീലമായി. അത് പോട്ടെ ഇവൾക്ക് എന്തിനാ ഇത്ര ജാട
റീനു : എനിക് ജാട ഒന്നും ഇല്ല.
(എന്നും പറഞ്ഞു എന്തോ മേടിക്കാൻ ഉണ്ടെന്നും പറഞ്ഞു അടുത്തുള്ള കടയിൽ പോയി)
മീനു : അവളെ കാണുമ്പോ എല്ലാരും ജാട എന്ന് പറയുന്നത് അവൾക്ക് ഇഷ്ടമല്ല. ആളൊരു പാവം ആണ്. താൻ ഇന്നലെ മെസ്സേജ് അയച്ച കാര്യമൊക്കെ എന്നോട് പറഞ്ഞു
ഞാൻ : അത് പിന്നെ ചുമ്മാ ഒരു രസം
മീനു : നടക്കട്ടെ നടക്കട്ടെ