ആദ്യ വീട്ടിൽ നിന്നും കുറച്ചുകൂടി വലുതും സൗകര്യങ്ങൾ ഉള്ളതുമായ വീട്ടിലേക്ക് അവർ താമസം മാറിയിരുന്നു…
കീറിയ അടിപാവാടയും പിഞ്ചിയ മുണ്ടും ധരിച്ചു നടന്നിരുന്ന പത്മയുടെ വിലകൂടിയ ഡ്രസുകളും പല സൈസിലുള്ള ചെരുപ്പുകളും കണ്ട് പുരുഷൻ അന്തം വിട്ടു..
മക്കളും അമ്മയെ പോലെ മാറിയിരുന്നു.. നല്ല ഭക്ഷണവും ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റവും അവരിലും മാറ്റങ്ങൾ ഉണ്ടാക്കി…
ഔട്ട് ഡോർ ഷൂട്ടിങ് കഴിഞ്ഞ് പത്മ വന്നതിന്റെ രണ്ടാം ദിവസം പെരുമാൾ അവളെ കാണാൻ വന്നു…
പുതിയ വീട്ടിൽ മുറികൾ കൂടുതൽ ഉള്ളത് കൊണ്ട് പുരുഷന് ഒരു മുറി വന്ന അന്ന് തന്നെ പത്മ ഒരുക്കി കൊടുത്തു..
പത്മ വേറെ ഒരു മുറിയിലാണ് കിടന്നത്..
അവളുടെ മുറിയിൽ അല്ലേ ഞാനും കിടക്കേണ്ടത് എന്ന് മനസ്സിൽ തോന്നിയെങ്കിലും ചോദിച്ചില്ല പുരുഷൻ…
പെരുമാൾ വന്നയുടനെ അയാൾ ഔപചാരികത ഒന്നും ഇല്ലാതെ കുടുംബാങ്ങത്തിനെ പോലെയാണ് പെരുമാറിയത്…
പുരുഷനെ പരിചയപ്പെടുകയും നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു..
പെരുമാൾ അയാളുടെ ഡ്രസ്സുകൾ മാറാൻ പത്മയുടെ മുറിയിൽ കയറിയതും അവിടുന്ന് തന്നെ കൈലി എടുത്ത് ഉടുത്തതും പുരുഷൻ ശ്രദ്ധിച്ചു…
തുടരും
അല്പം താമസിച്ചു പോയി.. ജീവിക്കാനുള്ള വക വേറെ കണ്ടെത്തെണ്ടേ.. അതിന്റെ തിരക്കിൽ എഴുതാൻ സമയം കുറയുന്നു… വായിച്ച് ഇഷ്ടപ്പെടുന്നവർ ലൈക്ക് ബട്ടൺ അമർത്തിയാൽ സന്തോഷം.. ലോഹിതൻ…