Stephy : ശെരി ശെരി നിന്റെ കളി നടക്കട്ടെ. ഞാൻ പറഞ്ഞുന്നെ ഉള്ളു.
ഞാൻ : ഹാ ഓക്കേ ചേച്ചി. Reels ഒക്കെ കണ്ട് ഇരിക്ക്.
Stephy : Okda.. നടക്കട്ട്.
ഞാൻ വീണ്ടും ഫോണിലേക്ക് ചാഞ്ഞു. അടുത്ത കളി ഉടനെ അവസാനിച്ചെങ്കിലും തൊട്ടടുത്ത് തന്നെ അടുത്ത കളി സ്റ്റാർട്ട് ആക്കി. ഇത്തവണ ജയിക്കണമെന്ന് ഉറപ്പിച്ചു വാശിയോട് കളിച്ചു ഒടുവിൽ ജയിച്ചു. അങ്ങനെ കളി നിർത്തി ഫോണിൽ നിന്നും കണ്ണെടുത്തു നോക്കുമ്പോ ഫുൾ ഇരുട്ട്. ഫോണിന്റെ വെളിച്ചം സ്റ്റെഫിയിലേക്ക് കാട്ടി നോക്കുമ്പോ headset ചെവിയിൽ വെച്ച് പാട്ടും കേട്ട് ഉറങ്ങുകയാണ്. അങ്ങനെ ഞാൻ ഹാളിലെ ലൈറ്റ് ഇട്ട് ബാത്‌റൂമിൽ പോയി വന്നപ്പോ stephy കണ്ണും തുറന്ന് എന്നെ നോക്കി കിടക്കുകയാണ്.
ഞാൻ : ങേ.. അപ്പൊ ഉറങ്ങിയില്ലേ??
Stephy : ഇല്ലെടാ ഞാൻ ഇങ്ങനെ പാട്ടും കേട്ട് കിടക്കുവായിരുന്നു. അപ്പോഴാ നീ ലൈറ്റ് ഇട്ടത്.
ഞാൻ : ഞാൻ കരുതി പാട്ട് കേട്ട് ഉറങ്ങുവാണെന്ന്.
Stephy : കിടന്നിട്ട് ഉറക്കം വരുന്നില്ലെടാ. എന്തോ പോലെ.
ഞാൻ : ആണോ.. ഞാൻ ഉറങ്ങുമ്പോ ഡെയിലി 3 മണി ഒക്കെ ആവും. അത്കൊണ്ട് ഞാൻ അതുവരെ എന്തെങ്കിലും ഒക്കെ ചെയ്ത് ഇരിക്കും.
Stephy : അതുവരെ എന്ത് ചെയ്യും.
ഞാൻ : അങ്ങനെ ഒന്നുമില്ല. ഓരോ മൂഡ് പോലിരിക്കും. ചിലപ്പോ ഗെയിം കളിക്കും, ചിലപ്പോ പാട്ട് കേട്ട് കിടക്കും, ചിലപ്പോ reels, വീഡിയോസ്… അങ്ങനെ പലതും.
Stephy : ഇപ്പൊ എന്താ മൂഡ്??
ഞാൻ : ഇന്നത്തെ game ഒക്കെ അത്യാവശ്യം വിജയകരമായിരുന്നു. അത്കൊണ്ട് ഇനി game കാലിക്കണമെന്ന ഒരു ഇത് ഇല്ല.
Stephy : എന്നെ game പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നല്ലോ നീ. ഇപ്പൊ പഠിപ്പിച്ചൂടെ..
ഞാൻ : അയ്യോ അതിന് ആ ഫോണിൽ ഗെയിം install ചെയ്യണം.
Stephy : എന്നാൽ ഞാൻ ഫോൺ തരാം നീ install ചെയ്.
ഞാൻ : അയ്യോ അതിന് ഒരുപാട് mb ആകും. വല്ല wifi യിലും കണക്ട് ആക്കി ഡൗൺലോഡ് ആക്കുന്നതാ നല്ലത്.