Stephy : ഓക്കേ ഓകെ.
കുറച്ചു നേരത്തെ ഒരുക്കം ഒക്കെ കഴിഞ്ഞു ഇരുവരും വന്നു. പുറത്തുപോയി ചായ ഒക്കെ കുടിച്ച ശേഷം രാത്രിയിലേക്കുള്ള ആഹാരമൊക്കെ വാങ്ങി വന്ന് കുറച്ചു വർക്ക് ഒക്കെ ചെയ്ത് സഹായിച്ച ശേഷം ഫുഡും കഴിച്ചു ഫോണും കുത്തി ഇരുന്നപ്പോ..
മാമി : എടാ നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ??
ഞാൻ : ഇല്ലല്ലോ.. ന്തേ???
മാമി : എടി നിനക്ക് എന്തേലും പരുപാടി ഉണ്ടോ??
Stephy : ഇല്ല…
മാമി : നമ്മൾ ഒരുമിച്ചുള്ള first weekend അല്ലേ ഒന്ന് കറങ്ങാൻ പോയാലോ??
ഞാൻ : ഞാൻ ready…
Stephy : ഞാൻ double ok..
ഞാൻ : എവിടെ പോകും??
Stephy : അതാ എവിടെ പോകും??
മാമി : അത് നമുക്ക് തീരുമാനിക്കാം.. എവിടൊക്കെ പോകണം?? അത് വെച്ച് ഒരു ഫൈനൽ decision ഇടാം.
ഞാൻ : പൊതുവെ എല്ലാരും കറങ്ങാൻ ഒക്കെ പോകാറുള്ളത് ബീച്ച്, ഷോപ്പിംഗ് മാൾ ഒക്കെയാ…
Stephy : ഹാ അതൊക്കെയാ എനിക്കും മനസ്സിൽ വന്നത്.
മാമി : എങ്കിൽ നമുക്ക് joy മാളിൽ പോകാം.
ഞാൻ : joy മാളോ??
Stephy : എടാ Mall of Joy..
ഞാൻ : ഓഹ് അതാണോ…
Stephy : ഇവൾ അങ്ങനെയാടാ പറയുന്നേ…
മാമി : അങ്ങനെയും പറയാം..
ഞാൻ : ഓഹോ..
Stephy : അപ്പൊ എങ്ങനാ…
മാമി : സമയം പറയ്..
ഞാൻ : കാലത്തെ ഫുഡ് ഒക്കെ കഴിച്ചിട്ട് ഇറങ്ങാം എന്നിട്ട് ഉച്ചവരെ കറങ്ങിയിട്ട് വൈകുന്നേരം ബീച്ച് ഒക്കെ കണ്ട് തിരിച്ചു പോരാം ന്ത് പറയുന്നു…
മാമി : Okay…
Stephy : രാവിലെ മുതൽ വൈകുന്നേരം വരെ മാളിൽ നിക്കുന്നത് കട്ട ബോറിങ് ആയിരിക്കും. വെറുതെ കറങ്ങി കാലും ഒടിയും ആളും തീരും.
ഞാൻ : മാളിൽ ഒക്കെ കയറിയാൽ സമയം പോകുന്നത് അറിയില്ല.
Stephy : ഉവ്വാ പക്ഷെ കാലൊടിയുന്നത് അറിയും.