നിമ്മി: നീ എൻ്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ, എപ്പോളും ടെൻഷൻ അടിച്ചാൽ.
സിദ്ധു: നീ പറ.
നിമ്മി: ഡാ.. ഈ പെണ്ണുങ്ങളെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം?
സിദ്ധു: ഏതു പെണ്ണ്?
നിമ്മി: പെണ്ണുങ്ങൾ… പൊതുവായിട്ട് ആണ് ഞാൻ ചോദിച്ചത്?
സിദ്ധു: എനിക്ക് മനസിലായില്ല. എന്ത് subject ആണ് നീ ഉദ്ദേശിക്കുന്നത്?
നിമ്മി: പൊതുവെ ഒരു പെണ്ണിൻ്റെ മനസ്…
സിദ്ധു: നീ കാര്യം പറ… എനിക്ക് നിൻ്റെ ചോദ്യം മനസിലായില്ല.
നിമ്മി: നീ ഈ പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ?
സിദ്ധു: അതിനു?
നിമ്മി; എൻ്റെ സിദ്ധു… feminist കൾ ചിലപ്പോ എന്നെ തല്ലുവായിരിക്കും എന്നാലും ഞാൻ പറയുകയാ… പെണ്ണിൻ്റെ ഏറ്റവും വല്യ പവർ എന്താണ് എന്നറിയുവോ? അവളുടെ ശരീരം ആണ്. അവളുടെ ലൈംഗികത ആണ്. പെണ്ണിന് മാത്രമേ പ്രസവിക്കാൻ കഴിയു. പെണ്ണ് വിചാരിച്ചാൽ ഒരു ആണിനെ വരച്ച വരയിൽ നിർത്താം, അവനെ നശിപ്പിക്കാം, ഭ്രാന്തനാക്കാം.
സിദ്ധു: നിനക്ക് ഇപ്പോൾ ആരെയാ ഭ്രാന്തനാക്കേണ്ടത്?
നിമ്മി: എനിക്ക് ആരെയും ഭ്രാന്തനാക്കേണ്ട. നീ കേൾക്കു… ശരിക്കും പെണ്ണിന് അവളുടെ പവർ അറിയില്ല. ആനയെ പോലെയാ… ആനക്ക് ആനയുടെ വലുപ്പം അറിയില്ലല്ലോ.
സിദ്ധു: (ഒന്നും മനസിലാവാതെ, ഇനി എന്താണോ അടുത്തത് എന്നുള്ള രീതിയിൽ) എന്താ നീ ഉദ്ദേശിക്കുന്നെ?
നിമ്മി: എടാ.. ഒരു പെണ്ണിന് പരിപൂർണ സ്വാതന്ത്ര്യം കൊടുത്താൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല. അവൾ ഇങ്ങനെ പറന്നു പറന്നു പോവും. ആകാശത്തേക്ക് പറത്തി വിട്ട കിളിയെ പോലെ. ആകാശം അനന്തമാണ്.
സിദ്ധു: നിനക്ക് ഭ്രാന്തു ആയോ?
നിമ്മി: എനിക്ക് ഭ്രാന്തു ഒന്നും ആയിട്ടില്ല, ആർക്കും അവാതിരിക്കാൻ ആണ് ഞാൻ പറയുന്നത്. ഞാൻ പറയുന്നത് എൻ്റെ വീക്ഷണത്തിൽ നിന്ന് ആണ്. തെറ്റ് ആവാം ശരി ആവാം. പക്ഷെ എൻ്റെ വിശ്വാസം അത് തെറ്റ് ആവാനുള്ള സാധ്യത ഇല്ല എന്ന് തന്നെ ആയിരിക്കുമല്ലോ സ്വാഭാവികമായി.
സിദ്ധു അവളെ തന്നെ നോക്കി ഇരുന്നു. നിമ്മി അവൻ്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു അവൻ്റെ കണ്ണിൽ നോക്കി.