സിദ്ധു അവളെ നോക്കി കേട്ട് കൊണ്ടിരുന്നു അവൾ പറയുന്നത് എല്ലാം.
നിമ്മി: പക്ഷെ ഞാൻ നിന്നോട് ഒരു കാര്യം പറയാം. ഇതുവരെ ഞാൻ നിശ്ചയിക്കുന്ന ഒരു പരിധി വിട്ടു ഞാൻ പോയിട്ടില്ല. മീര ഉൾപ്പെടെ ഉള്ളവർ ഞാൻ കുറെ ആൺപിള്ളേരുടെ കൂടെ കളിച്ചു നടന്ന പെണ്ണ് ആയിട്ട് ആണ് മനസിലാക്കിയിരിക്കുന്നത്. ഞാൻ അതിനെ തിരുത്താൻ നിന്നിട്ടും ഇല്ല ഇതുവരെ. പക്ഷെ ആ ഒരു പിക്ചർ അല്ല, ഞാൻ യഥാർത്ഥത്തിൽ എന്ത് ആണ് എന്ന് നീ അറിയണം എന്ന് ഒരു ആഗ്രഹം എനിക്ക് ഉണ്ട്. അതുകൊണ്ട് ആണ് ജീവിതത്തിൽ ആദ്യമായി ഒരാളുടെ മുന്നിൽ ഞാൻ എന്താണ് എന്ന് പറഞ്ഞു മനസിലാകുന്നത്. ആ ഒരാൾ നീ ആണ്.
സിദ്ധു…. എൻ്റെ ശരീരത്തിൽ ഡേവിഡ് അല്ലാതെ ഒരു ആൾ എൻ്റെ അനുവാദത്തോടെ തൊട്ടിട്ടുണ്ടെങ്കിൽ അത് നീ മാത്രം ആണ്. തിരക്കിൽ ഒക്കെ പെട്ട് പോയിട്ടുള്ള ചില അവസരങ്ങളിൽ നമ്മുടെ സമൂഹത്തിലെ ചില തോണ്ടൽ ഒക്കെ കിട്ടിയിട്ടുണ്ടാവും, അതല്ലാതെ. പക്ഷെ ഞാൻ എല്ലാവരുടെയും കൂടെ ഒരുപാട് സോഷ്യലൈസ് ചെയ്യുന്ന ഒരു character ആയത്കൊണ്ട് എനിക്ക് വളരെ നല്ല ഒരു ഇമേജ് എല്ലാവരും തന്നിട്ടുണ്ട്, മീര ഉൾപ്പെടെ. പക്ഷെ അതല്ല സത്യം. മീര മാത്രം അല്ല…ഡേവിഡ് ഉം അങ്ങനെ തന്നെ ആണ് എന്നെ കുറിച്ച് കരുതിയിരിക്കുന്നത്…. അവനു പോലും എന്നെ ശരിക്ക് മനസിലായിട്ടില്ലടാ, ഇത്ര വർഷങ്ങൾ കൂടെ കഴിഞ്ഞിട്ടും, പിന്നെ മീരയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ? പക്ഷെ അതിൽ എനിക്ക് സങ്കടം ഇല്ല ഇപ്പോൾ, കാരണം ഞാൻ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു നേരത്തെ തന്നെ, നിന്നെ കാണുന്നതിന് മുന്നേ തന്നെ…
സിദ്ധു… ഇത് പറയണം എന്ന് തോന്നിയത് എന്ത് കൊണ്ട് ആണെന്ന് ഞാൻ പറയാം. അന്ന് അലൻ സംസാരിച്ചതിന് ശേഷം രാത്രി ഞാൻ ആലോചിച്ചു. മീരയുടെ ഇഷ്ടത്തിന് നീ വില കൊടുത്തത് കൊണ്ട് ആണല്ലോ അവൾ അലൻ ആയി ഇപ്പൊ ആസ്വദിക്കുന്നത്. അതുപോലെ തന്നെ നാളെ നിനക്ക് തോന്നാം ഞാൻ അങ്ങനെ അര്മാദിച്ചു നടന്ന പെണ്ണല്ലേ, എനിക്കും ആഗ്രഹങ്ങൾ ഉണ്ടാവുമല്ലോ എന്ന്. ശരി അല്ലെ ഡാ?