മീര: അടിപൊളി… കൊള്ളാല്ലോ… എൻ്റെ പേരൊന്നും വന്നില്ലല്ലോ…
സിദ്ധു: ഹ്മ്മ്… സംസാരിച്ചു… നിമ്മി യും നീയും ഫ്രണ്ട് ആണെന്ന് പറഞ്ഞു.
മീര: എങ്ങനെ?
സിദ്ധു: അവൻ തന്നെ പറഞ്ഞതാ, ജോ യോട്. നിമ്മിയോട് ചോദിച്ചു നിൻ്റെ കൂടെ ബിസിനസ് പ്രൊപോസൽ ആയിട്ട് അവൻ്റെ അടുത്ത് ചെന്ന ആൾ അല്ലെ എന്ന്. അങ്ങനെ കണ്ടു പരിചയം ഉണ്ട് എന്ന്.
മീര: ഈശ്വരാ…
സിദ്ധു: നല്ലതല്ലേ…
മീര: ഉവ്വ… നല്ല അഭിനയം മൂന്നും…
സിദ്ധു: പിന്നെ വേണ്ടേ?
മീര: എന്നിട്ട് അവൻ എന്നെ വിളിച്ചില്ലല്ലോ….
സിദ്ധു: ഇറങ്ങിയിട്ട് ഉണ്ടാവില്ല. ഹൈപ്പർ മാർക്കറ്റ് ഷോപ്പിംഗ് അല്ലെ… സമയം എടുക്കും…
മീര: ഹ്മ്മ്… അല്ലങ്കിൽ വിളിച്ചേനെ…
അപ്പോഴേക്കും അവൻ അവളുടെ ഫ്ലാറ്റ് ൻ്റെ അടുത്തെത്തി.
മീര: നീ എത്തിയോ ഇവിടെ…
സിദ്ധു: ഹ്മ്മ്…
മീര: ഡാ… നീ വാ ഫ്ലാറ്റ് ലേക്ക്… എനിക്ക് നിൻ്റെ കൂടെ കുറച്ചു സമയം ഇരിക്കാല്ലോ…
സിദ്ധു: ഡീ… മനോജ്…
മീര: നീ വെയിറ്റ് ചെയ്യ് എന്നെ ഡ്രോപ്പ് ചെയ്തിട്ട്. ചേച്ചി പോയിട്ട് ഞാൻ വിളിക്കും നീ വാ… മനോജ് ലേറ്റ് ആവും… നല്ല തിരക്ക് ആണ് ഇപ്പോൾ… ഞാൻ ഉച്ച കഴിഞ്ഞപ്പോൾ വിളിച്ചിരുന്നു…
സിദ്ധു: കാർ No ഒക്കെ റെക്കോർഡ് ൽ വരും…
മീര: നിൻ്റെ കാർ റെക്കോർഡ് ൽ വരുന്നതിനു കുഴപ്പം ഇല്ല… അലൻ്റെ വരുമ്പോൾ മാത്രേ പ്രശ്‍നം എന്തെങ്കിലും ഉള്ളു…
സിദ്ധു: ശരി….
സിദ്ധു മീരയെ ഡ്രോപ്പ് ചെയ്തു നിമ്മിയെ വിളിച്ചു….
നിമ്മി: സിദ്ധു…
സിദ്ധു: അവളെ ഡ്രോപ്പ് ചെയ്തു….
നിമ്മി: ഇത്ര വേഗമോ?
സിദ്ധു: അവൾ ചെല്ലാൻ പറഞ്ഞു ഫ്ലാറ്റ് ലേക്ക്…
നിമ്മി: ഒരുപാട് ദിവസം കൂടി നിന്നെ കിട്ടിയത് അല്ലെ? നീ ചെല്ല്… അലൻ ഇവിടെ?
സിദ്ധു: അവൻ വിളിച്ചിട്ടില്ല ഇത് വരെ…
നിമ്മി: ജോ ഡെ അടുത്ത് നിന്ന് റിലീസ് ആയിട്ടുണ്ടാവില്ല.
സിദ്ധു: ഹ്മ്മ്.. എനിക്കും തോന്നി…
നിമ്മി: അപ്പോൾ അവൾ അറിഞ്ഞില്ലേ, നമ്മൾ അവനെ കണ്ട കാര്യം.