മീര: ഹ്മ്മ്….
സിദ്ധു: അലൻ വിളിച്ചില്ല?
മീര: ഇത് വരെ ഒരു വിവരവും ഇല്ല. ഉച്ചക്ക് കഴിക്കാൻ പോയിട്ട് ജോവിറ്റ ആയിട്ട് എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ പോവണം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ വിളിച്ചും മെസ്സേജ് ഇട്ടും ഇല്ല.
സിദ്ധു: ഹ്മ്മ്… ഞങ്ങൾ കണ്ടിരുന്നു.
മീര: എവിടെ? ആരൊക്കെ?
സിദ്ധു: ഞാനും നിമ്മിയും… ലുലു ൽ വച്ച് അവനേം ജോവിറ്റയെയും.
മീര: എന്നിട്ട്?
സിദ്ധു: ഞങ്ങൾ സംസാരിച്ചു…
മീര: ജോ എന്ത് പറഞ്ഞു? പണി ആകുവോ ഡാ?
സിദ്ധു: അവൻ ആണ് എന്നെ കണ്ടത്… അവര് ഹൈപ്പർ മാർക്കറ്റ് ലേക്ക് പോവായിരുന്നു.
മീര: നിമ്മി കൂടെ ഇല്ലായിരുന്നോ? അപ്പൊ ജോ കണ്ടില്ലേ നിമ്മിയെ?
സിദ്ധു: ഹ്മ്മ്… നീ എന്തിനാ പേടിക്കുന്നത്? നമുക്കല്ലേ എല്ലാം അറിയൂ അവൾക്ക് ഒന്നും അറിയില്ലല്ലോ, അവളുടെ മുന്നിൽ നിമ്മി എൻ്റെ ഫ്രണ്ട്. അത്രേ ഉള്ളു.
മീര: എങ്ങനെ? നീ കമ്പ്ലീറ്റ് പറ. ടെൻഷൻ അടിപ്പിക്കാതെ.
സിദ്ധു: അലനും ഞാനും കൂടി സംസാരിച്ചു. ജോ യെ എന്നെ പരിചയപ്പെടുത്തി, എന്നെ അവൾക്കും. നിമ്മി യെ അവൻ അറിയുന്ന ഭാവം കാണിച്ചില്ല. ഞാൻ എൻ്റെ ഫ്രണ്ട് ആണെന്നും പറഞ്ഞു അവനും ജോ ക്കും പരിചയപ്പെടുത്തി നിമ്മിയെ.
മീര: അഭിനയിച്ചു തകർത്തോ മൂന്നും?
സിദ്ധു: ഹ്മ്മ്… ഓസ്കാർ ലെവൽ….
മീര: നിങ്ങൾ ഇവിടെ പോയതാണെന്ന് പറഞ്ഞു?
സിദ്ധു: ഞാൻ അവിടെ ഒരു ഒഫീഷ്യൽ പ്രോഗ്രാം പ്ലാൻ ചെയ്യാൻ പോയതാണെന്ന് പറഞ്ഞു, നിമ്മിക്ക് അവിടെ പരിചയം ഉണ്ട് അതുകൊണ്ട് നിമ്മിയെ കൂടെ കൂട്ടി എന്നും.
മീര: ഓഹോ… ബുദ്ധി…. ജോ ക്കു സംശയം ഒന്നും ഇല്ലല്ലോ അല്ലെ?
സിദ്ധു: എന്തിനു? അവൾ ക്ക് ബുട്ടീക് നു മാർക്കറ്റിംഗ് പ്രൊമോഷൻ വേണം എന്നും പറഞ്ഞു എന്നോട്.
മീര: അവൾ ഓൺലൈൻ അല്ലെ?
സിദ്ധു: അല്ല, പുതിയ ഷോപ് വരുന്നു, പനമ്പിള്ളി നഗർ ൽ. അതിന്റെ ഓപ്പണിങ് നു കുറെ പ്രൊമോഷൻ പ്ലാൻ എന്നോട് ചെയ്യാൻ വരെ പറഞ്ഞു. പോരെ…