“എന്നാലും എന്റെ ഷംല…. നീയും ഉണ്ണിയുടെ സൈഡ് ആയോ.??”
“”നീ പേടിക്കണ്ടാടാ റഫീക്കെ…. ഞാൻ നിന്റെ കൂടെയില്ലേ നമ്മള് ചങ്കല്ലെടാ.”” വണ്ടിയോടിക്കുമ്പോഴും ഉണ്ണി റഫീഖിനോട് പറഞ്ഞു.””
“”അതുകൊണ്ടല്ലെടാ…. നിന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. ഇവിടുത്തെ കാര്യങ്ങളൊക്കെ നീ അറിഞ്ഞുചെയ്യുമെന്ന് എനിക്കറിയില്ലെ..””
” അത് ശരിയാണ്… ഇക്ക ഇല്ലെങ്കിലും ഇവിടുത്തെ കാര്യങ്ങൾ എല്ലാം വൃത്തിയായി ഉണ്ണിയേട്ടൻ നോക്കുന്നുണ്ട് അല്ലേ ഷംലാ…”” പിറകിലിരുന്ന നൂറാ ഒരു വഷളൻ ചിരിയോടെ ഷംലയോടു പറഞ്ഞു.
” ഷംല നൂറായുടെ തുടയിൽ ഒന്ന് നുള്ളി….. നിന്റെ കാര്യങ്ങൾ ഉണ്ണിയേട്ടൻ നോക്കാത്തതിന്റെ അസൂയ ആണ് നിനക്ക്.””
“” അതെ, നമ്മള് വഴക്കിടാൻ പോകുവല്ല കെട്ടോ… കലപില സംസാരം കേട്ടുകൊണ്ട് തിരിഞ്ഞ ഉണ്ണി രണ്ടുപേരെയും നോക്കി പറഞ്ഞു.. അതുകേട്ടതും പിറകിലിരുന്ന രണ്ടുപേരും വായുംപൂട്ടി നിശബ്ദമായി. മുഖത്തോടു മുഖം നോക്കിയാ ഉണ്ണിയും റഫീഖും പൊട്ടിച്ചിരിച്ചുകൊണ്ട് അവരെ കളിയാക്കി…..
സമയം മുന്നോട്ടു നീങ്ങി…” റോഡിലെല്ലാം വെളിച്ചം തെളിഞ്ഞിരുന്നു. വലിയ തിരക്കില്ലാത്ത ഒരു സ്ഥാലം നോക്കി ഉണ്ണി വണ്ടി സൈഡിലാക്കിയതും എല്ലാവരും പുറത്തിറങ്ങി നടുനിവർത്തി അടുത്തുകണ്ട കടയിൽ നിന്ന് ഓരോ കട്ടനും കുടിച്ചുകൊണ്ട് വീണ്ടും പോകാനായി റെഡിയായി. ഇനിയും ഒരുപാടുണ്ടോ ഉണ്ണിയേട്ടാ..?? നൂറ അവനോടു തിരക്കി.
“” എന്താ നൂറാ വണ്ടിയിലിരുന്നു കുഴഞ്ഞോ ??”
“” കുഴഞ്ഞതൊന്നുമില്ല…. ഞാൻ വെറുതെ ചോദിച്ചതാണ്. “”
“” മ്മ്മ്മ് ……………… ഇനി ഒരു അറുപതുകിലോമീറ്റർ കൂടിക്കാണും നമ്മൾ ബുക്കുചെയ്ത റൂമിലേക്കെത്താൻ..”” ഒരു പത്തുമണി ആകുമ്പോഴേക്കും എത്തുമായിരിക്കും.””
“” എടാ ഉണ്ണി… ആഹാരമൊക്കെ അവിടെ സെറ്റ് ആകിയിട്ടുണ്ടോ ??
“” ഉണ്ടെടാ….. നമ്മുക്ക് ഇറങ്ങിയാലോ എങ്കിൽ “”
“” മ്മ്മ്… കീ ഇങ്ങുതാടാ വണ്ടി ഞാനെടുത്തോളാം.” റഫീഖ് കീ വാങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറിയതും നൂറ മോനെയും കൊണ്ട് ഫ്രണ്ടിൽ വന്നു കയറി.
“ഞാൻ ഇക്കയുടെ കൂടെ ഇരിക്കുവാ ഉണ്ണിയേട്ടൻ പിറകിൽ കയറിക്കോ..””