“എന്തായാലും നീ വന്നിട്ട് വേണം ഒന്ന് ആഘോഷിക്കാൻ.. വരുമ്പോൾ ഒരു കുപ്പി വാങ്ങാൻ മറക്കണ്ടാ കെട്ടോ.””
ഹ്മ്മ്മ്മ്.. എടാ ഞാൻ കഴിക്കില്ല.””
“” അതിനു നിന്നോട് കഴിക്കാൻ പറഞ്ഞോ ഞാൻ ഇത് എനിക്ക് അടിക്കാൻ ആണെടാ… വരുമ്പോൾ ഒരെണ്ണം വാങ്ങിവരാൻ നോക്ക്.””
അതൊക്കെ വാങ്ങാം.. പിന്നെ, വന്നിട്ട് നമ്മൾക്കൊരു യാത്ര പോകണം നിങ്ങള് ടൂർ പോകാൻ പ്ലാൻ ചെയ്തിട്ടു ഒന്നും നടന്നില്ലല്ലോ.. എന്തായാലും ഇനി ഞാനും കൂടി വന്നിട്ട് ഒരുമിച്ചു പോകാം.””
“”അത് പൊളിക്കുമല്ലോ…
അഹ് പിന്നെ, നീ വിളിക്കാൻ വരണ്ടാ കെട്ടോ ഒരുപാടു സാധനം ഒന്നുമില്ല കൊണ്ടുവരാൻ ഞാൻ ഒരു ടാക്സി വിളിച്ചങ്ങു വന്നേക്കാം..
മ്മ്മ്…….
എങ്കിൽ ശരിയാടാ ഉണ്ണി ഞാൻ പിന്നെ വിളിക്കാം നിന്നെ..
ഒകെ ഡാ…
__________________________
ഉണ്ണിയേട്ടനെ ഇന്ന് ഇക്ക വിളിച്ചായിരുന്നോ ??
“” മ്മ്മ്.. കുറച്ചുമുന്നേ വിളിച്ചിരുന്നു ഷംല…””
എന്നിട്ടു എന്ത് പറഞ്ഞു…… വൈകിട്ട് ക്യാരംസ് കളിക്കാനായി മുകളിൽ ചെല്ലുമ്പോൾ ഷംലയും നൂറായും പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഉണ്ണിയെ കണ്ടതും അവൾ ഫോൺ വിളിച്ച കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി…
“”എന്ത് പറയാനാണ്…. തന്നോട് വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോടും പറഞ്ഞു.””
ഹ്മ്മ്മ്… എന്നോട് പറഞ്ഞതെല്ലാം ഉണ്ണിയേട്ടനോട് പറയാൻ ചാൻസ് ഒന്നുമില്ല.” എന്തായാലും ഇക്ക വന്നാൽ നമ്മുക്ക് ടൂറ്‍ പോകണം അല്ലെടി നൂറാ…
“ഉറപ്പായും… അതിനല്ലേ ഞാനും ഉണ്ണിയേട്ടനും കൊതിച്ചിരിക്കുന്നത് അല്ലെ ഉണ്ണിയേട്ടാ… “”
പിന്നല്ലാതെ…. ഷംലയും കെട്ടിയോനും ഹണിമൂൺ ആഘോഷിക്കട്ടെ.. ഞാനും നൂറായും ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ ഒരിടത്തു കൂടിക്കൊള്ളാം.
അയ്യടാ… രണ്ടിന്റെയും മനസിലിരുപ്പ് കൊള്ളാമല്ലോ.!
“”സ്വന്തം കാര്യം കഴിഞ്ഞപ്പോൾ പെണ്ണിന്റെ ഒരു അസൂയ കണ്ടില്ലേ……. നിന്റെ ഇക്കയോട് ചോദിച്ചിട്ടു ഞങ്ങളെയും കൂടെ കൂട്ടെങ്കിൽ..””