എത്രമാത്രം വിശ്വാസം കൂടുന്നുവോ അത്രയും ഇഷ്ടവും കൂടും. അതാണ് അതിന്റെ അരിത്തമാറ്റിക്. പെണ്ണിന്റെ മനഃശാസ്ത്രം!
അതിൽ ഞാൻ എപ്പോഴും തൊണ്ണൂറു ശതമാനവും വിജയിച്ചിട്ടുണ്ട്.
എന്റെ സൗന്ദര്യവും ആത്മവിശ്വാസവും തരുണീമണികളെ വശീകരിക്കാൻ തക്കതായിരുന്നു. അതും എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അൽപ്പം അഹങ്കാരവും എനിക്ക് ഉണ്ടായിരുന്നു. ഇക്കാരണത്താൽ പല സുഹൃത്തുക്കളുടെയും അസൂയയ്ക്കു ഞാൻ കാരണമായിട്ടുണ്ട്. പലരും ഒരു കാമുകിക്കുവേണ്ടി പെടാപ്പാടു പെടുമ്പോൾ എനിക്ക് അതിൽ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.
നമ്മൾ ഏതു ദേശത്തു ചെന്നാലും അവിടുത്തെ പെണ്ണുങ്ങൾ നമ്മളെ കാമേശ്ചയോടെ വീക്ഷിക്കുന്നുണ്ടെങ്കിൽ അതൊരു മഹാഭാഗ്യം തന്നെയാണ്.
അത്തരമൊരു ഭാഗ്യത്തിന് അർഹനാണ് ഞാൻ. പല അനുഭവങ്ങളും എന്നെ അത് പഠിപ്പിച്ചിട്ടുണ്ട്. ഞാൻ പറയുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ മാത്രം കാര്യമല്ല. നമ്മൾ അന്യ ദേശത്തു ചെല്ലുമ്പോൾ അവരും നമ്മളെ ഇഷ്ടപ്പെടുക. ലൈംഗീകാസക്തിയോടെ ഇടപെടുക, പ്രേമിക്കുക. വായനക്കാർ എന്നോട് ക്ഷമിക്കണം. അഹങ്കാരമാണെന്നു തെറ്റിദ്ധരിച്ചു മനസാലെ എന്നെ പഴിക്കരുതെന്നു പറഞ്ഞുകൊള്ളട്ടെ.
എന്നാൽ സ്ത്രീകളുടെ കാര്യമെങ്ങനെയല്ല. അവർ ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ പുരുഷന്മാർ എല്ലാം അവരെ ഇഷ്ടപ്പെടും.
വളരെ ബുദ്ധിയോടുകൂടി ചിന്തിക്കുന്ന പെണ്ണുങ്ങൾ വിവാഹപൂർവ ലൈഗീകബന്ധങ്ങളെ അനുകൂലിക്കുന്നു. പുരുഷന്റെ വൈരൂപ്യം ഒരു സ്ത്രീയും ഇഷ്ടപ്പെടുന്നില്ല. അവൾ ആഗ്രഹിക്കുന്ന ഒരു പുരുഷൻ സുന്ദരനും സത്യസന്ധനുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.
അങ്ങനൊരാളെ കിട്ടാതെ വരുമ്പോൾ മാത്രമാണ് അവൾ ഒരു വിരൂപിയെ വിവാഹം ചെയ്യുന്നതും ആ വൈരൂപ്യത്തോട് പൊരുത്തപ്പെട്ടു പോകുന്നതും. ഒരു വിരൂപിയായ ഭർത്താവിനൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവൾക്കു സുന്ദരനായ ഒരു പുരുഷനെ സങ്കല്പിക്കാനും അതുവഴി ലൈംഗീക നിർവൃതി അനുഭവിക്കാനും കഴിയുമത്രേ. ചിലപ്പോളത് സിനിമാ നടന്മാരായിരിക്കാം, അയൽപക്കത്തുള്ള പുരുഷന്മാരായിരിക്കാം.
പുറത്തു ഗതി മാറി വീശിക്കൊണ്ടിരിക്കുന്ന കാറ്റിനു കടുത്ത ചൂട്..
ആ ചൂടിലും ശേഷിച്ചിരുന്ന ഓൾഡ് മോങ്കിൽ നിന്നും രണ്ടു പെഗ് കൂടി മോന്തി ഉറങ്ങി.
പിറ്റേന്ന് രാവിലെ 8 മണിക്ക് ശോഭ തന്റെ ഡ്യൂട്ടിക്ക് പോയി. പോകുമ്പോൾ എന്നെ നോക്കി യാത്ര പറഞ്ഞിരുന്നു.
“എങ്ങനെയാണ് പോകുന്നത്?” ഞാൻ തിരക്കി.
“ബസിനാണ്.” അവൾ ഇടതുകൈയുടെ ചൂണ്ടുവിരൽ കൊണ്ട് ചുണ്ടുകൾ തടവിക്കൊണ്ട് പറഞ്ഞു.