❤️സഖി 9❤️ [സാത്താൻ😈]

Posted by

 

 

“അവസാനമായി ഒന്ന് തൊടാൻ പോലും കഴിയും മുൻപേ കത്തിച്ചു കളഞ്ഞിരുന്നു അവർ എന്റെ അച്ഛനെയും അമ്മയെയും 😭.”

 

 

 

അത്രയും പറഞ്ഞുകൊണ്ടവൻ തേങ്ങി കരയുവാൻ തുടങ്ങി. ഇത്രയും വർഷമായിട്ടും ആ പ്ര സങ്കടത്തിൽ നിന്നും വിട്ടുമാറുവാൻ അവന് കഴിഞ്ഞിട്ടില്ലായെന്ന് ഐശ്വര്യക്ക് മനസ്സിലാവുകയായിരുന്നു അപ്പോൾ.

 

 

“ഏയ് വിച്ചു എന്താ ഇത് കരയാതെടാ,, പോട്ടെ ഇനിയിപ്പോൾ വിഷമിച്ചതുകൊണ്ട് പോയവർ തിരികെ വരില്ലല്ലോ?”

 

അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കാണുന്നതായിരുന്നില്ല.

 

“ഞാൻ… ഞാൻ എങ്ങനെ ആണ് ഐഷു സമാധാനിക്കേണ്ടത്? 😭 എന്ത് തന്നെ സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതിരുന്നതിലോ? അതോ അവരെ അങ്ങോട്ട് പോവാൻ അനുവദിച്ചതിലോ? ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നേൽ ചിലപ്പോൾ ഇതൊന്നും സംഭവിക്കില്ലായിരുന്നു എല്ലാം എല്ലാം എന്റെ തെറ്റല്ലേ?

എനിക്ക് ഇനി ആരേലും ഉണ്ടോ? അനാഥനായി ജനിച്ച എനിക്ക് ദൈവമായി കൊണ്ടുവന്ന അച്ഛനും അമ്മയും മരിക്കുമ്പോൾ അവരെ രക്ഷിക്കാൻ പോലും കഴിയാത്ത ഞാൻ ഒരു മകൻ ആണോ? ”

 

അവന്റെ ഉള്ളിലുള്ള കുറ്റബോധം മുഴുവനും അവൻ അവളോട് കരഞ്ഞു പറഞ്ഞുകൊണ്ട് ഇരുന്നു.

താൻ ഏറ്റവുമധികം സ്നേഹിക്കുന്ന വിഷ്ണു കരയുന്നത് അവൾക്കും സഹിക്കാവുന്നതിലപ്പുറം ആയിരുന്നു.

 

 

അവൾ അവനെ തന്റെ മാറോടു ചേർത്തു കെട്ടിപിടിച്ചുകൊണ്ടിരുന്നു. അവന്റെ തേങ്ങിയില്ല കരച്ചിൽ താങ്ങാൻ കഴിയാത്തത് കൊണ്ടും ഈ പാവം അന്ന് അത്രയും കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതിരുന്നതിലും അവളുടെ ഉള്ളൊന്ന് പിടഞ്ഞു.

തന്റെ പ്രണയത്തെ മാറോടു ചേർത്തു പിടിച്ചു കൊണ്ട് സമാധാനിപ്പിക്കുമ്പോഴും അവനോട് ചെയ്ത തെറ്റുകളോർത്തുകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.

 

 

 

തന്റെയുള്ളിലുള്ള കുറ്റബോധം മുഴുവനും വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടവൻ തേങ്ങി കരഞ്ഞുകൊണ്ട് ഇരുന്നു. അവൾ അവനെ ചേർത്തു പിടിച്ചുകൊണ്ടു സമാധാനിപ്പിക്കാൻ ശ്രമൊക്കുന്നുണ്ടായിരുന്നു എങ്കിലും അവന്റെ അവസ്ഥയിൽ അവളും കരഞ്ഞു പോയതല്ലാതെ അവനെ ആശ്വസിപ്പിക്കാൻ അവന് സാധിച്ചിരുന്നില്ല. ഇടക്കെപ്പോഴോ കരഞ്ഞു തളർന്നതുകൊണ്ടാവാം തന്നെ ചേർത്തു പിടിച്ചിരുന്ന ഐഷുവിന്റെ മടിയിൽ തന്നെ കിടന്നവൻ മയങ്ങി പോയത്. ഉറക്കത്തിലും പിച്ചും പേയും പറയുന്നതുപോലെ അവൻ അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *