ഞാൻ ഒന്നവനെ ഇരുത്തി നോക്കി
അമൽ : നീ ഇങ്ങനെ നോക്കുവൊന്നും വേണ്ട. എനിക് ഇവൾ മതി. ഞാൻ ഒറപ്പിച്ചു.
ഞാൻ : 🤒 എടാ നീ ഇപ്പൊ ഇവളെ കണ്ടല്ലേ ഉള്ളു അപ്പോൾത്തേക്കും..
അമൽ : ഓ നീ കൂടുതൽ പറയണ്ട. ആ റീനുവിന്റെ മുഖത്തും നോക്കി വെള്ളം ഒലിപ്പിക്കുന്നത് ഞാൻ ശ്രേദിച്ചായിരുന്നു.
ഞാൻ (ചമ്മിയ മുഖവും ആയി) : കണ്ടായിരുന്നു അല്ലെ 😊
അമൽ : അയ്യേ നാണിക്കല്ലേ നാണിക്കല്ലേ…..
ഞാൻ : 😊
അമൽ : ഭയങ്കര ജാട ആണ് അവൾക്കു… സംസാരിക്കാൻ കൂടി മടിയാണല്ലോ നീ എങ്ങനെ വളക്കും അവളെ. പോരാഞ്ഞിട്ട് പെൺപിള്ളേരോട് സംസാരിക്കാൻ നിനക്ക് പേടിയും ആണ്.
ഞാൻ : എടാ നീ ഇങ്ങനെ ഒക്കെ പറയല്ലേ.. എനിക് എന്തോ അവളെ കണ്ടപ്പോ തൊട്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.
അമൽ : എടാ നീ സെഡ് ആവല്ലേ. നമ്മുക്ക് റെഡി ആകാ.
ഞാൻ :ഹ്മ്മ്
അമൽ : എടാ ശെരി എന്നാ എന്റെ സ്റ്റോപ്പ് ആയി.ഗ്രൗണ്ട് ൽ കാണാം.
ഞാൻ : ആഹ്ടാ ഒക്കെ
എന്നും പറഞ്ഞു അവനും ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ ഞാനും ഇറങ്ങി. നോക്കുമ്പോ നേരത്തെ കണ്ട പരിചയം പോലും ഇല്ലാണ്ട് അവൾ മുന്നിൽ സ്പീഡിൽ നടന്നു പോകുന്നു.
ഞാൻ അത് പിന്നെ കാര്യമാക്കിയില്ല എന്തേലും വഴി കാണും.. നമ്മുക്ക് നോക്കാം.
വീട്ടിൽ വന്നപ്പോഴേക്കും അമ്മ ചായ വെച്ച് തന്നു. അനിയത്തി അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. അവൾക്ക് പിന്നെ ടീവി കിട്ടിയാൽ പിന്നെ അമ്മേനേം അച്ഛനേം ഒന്നും വേണ്ട.
അവളെ ഓർത്തട്ടാണെങ്കിൽ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. മനസ്സിൽ ഫുൾ ഉം റീനു എന്നാ പേരും അവളുടെ ആ കണ്ണുകളും ആണ്. എനിക്കാണെകിൽ അവൾക്ക് എന്നെ ഇഷ്ടം ആവുവോ എന്നായി പിന്നെ ഉള്ള ചിന്ത.
(ഞാൻ ആണെങ്കിൽ നല്ല ഉയരം ഉണ്ട്. മെലിഞ്ഞിട്ടാണ് . വല്യ ഭംഗി ഒന്നും ഇല്ലെങ്കിലും കണ്ടാൽ മോശം പറയില്ല. പല്ല് ചെറുതായി പൊന്തിയിട്ടുണ്ട് എന്ന് കരുതി നിങ്ങൾ വിചാരിക്കും പോലെ അല്ല ചെറുതായി ആരും അത് ശ്രദ്ദിക്കുക കൂടി ഇല്ലെങ്കിലും എനിക് അത് ചിരിക്കുമ്പോൾ ഒക്കെ ഒരു കോംപ്ലക്സ് ആണ്. അതുകൊണ്ട് ചിരിക്കുമ്പോൾ ഒക്കെ ഞാൻ വായപോത്തും.