അമൽ : അത് ഒരു 10 മിനിട്ടിൽ വരും. എന്തുപറ്റി മറ്റേ ബസ് കിട്ടിയില്ലേ?
പെൺകുട്ടി 1: ഇല്ല അതിൽ ഭയങ്കര തിരക്ക്. നിങ്ങൾ സ്ഥിരം ഈ ബസ് ലാണോ പോകാറ്?
അമൽ : ആ… മറ്റേതിൽ കയറിവലിഞ്ഞു പോകാൻ ഒന്നും വയ്യ. ശ്വാസം വിടാൻ പോലും പറ്റില്ല.
പെൺകുട്ടി 1 : ഹ്മ്മ്…. നിങ്ങളുടെ പേരെന്താ?
അമൽ : ഞാൻ അമൽ
ഞാൻ : സച്ചിൻ, നിങ്ങളുടെ?
പെൺകുട്ടി 1: ഞാൻ മീനാക്ഷി, ഇവൾ റീനു.
ഞാൻ റീനു എന്ന് പറഞ്ഞപ്പോഴാണ് അവളെ നോക്കുന്നത്. എന്റെ ഭഗവാനെ ആ കണ്ണുകൾ. എന്തൊരു ഭംഗിയാണ്. അതിൽ തന്നെ നോക്കിനിൽക്കാൻ തോന്നുകയാണ് അത്രയ്ക്കും ഭംഗിയുള്ള കണ്ണ് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
അമൽ : അല്ല ഈ കുട്ടി ഭയങ്കര ജാട ആണല്ലോ ഒന്നും മിണ്ടില്ലേ?
അത് കേട്ടതും റീനു എന്തോ ഇഷ്ടമില്ലാത്തത് കേട്ടത് പോലെ അവനെയും എന്നെയും നോക്കിയിട്ട് അങ്ങനെ ഒന്നും ഇല്ല എന്ന് ആർക്കോ വേണ്ടി പറയും പോലെ പറഞ്ഞു.
മീനാക്ഷി : ഇവൾ ഒരു പാവം ആണ്. നിങ്ങള്ക്ക് തോന്നുന്നത.
അമൽ : ഹ്മ്മ്
മീനാക്ഷി : നിങ്ങളുടെ വീട് ഒക്കെ എവിടെയാ?
അമൽ : എന്റെ ഒരു കൃഷ്ണന്റെ അമ്പലം ഇല്ലേ? അതിന്റെ അടുത്താണ്.
ഞാൻ : എന്റെ അത് കഴിഞ്ഞിട്ടുള്ള സ്റ്റോപ്പ് ലാണ്. അവിടെ ഒരു ഹോസ്സിങ് വില്ല ഇണ്ട് അതിന്റെ അകത്താ..
അത് പറഞ്ഞതും റീനു എന്നെ ഒന്ന് നോക്കി. എന്തോ അവളുടെ കണ്ണ് കാണുമ്പോ അതിലേക്ക് മയങ്ങിവീഴും പോലെ ആണ്. ഒന്നേ അവൾ നോക്കിയുള്ളു പിന്നെ നോട്ടം മാറ്റി.
മീനാക്ഷി : അവിടെ തന്നെ ആണെല്ലോ അവളുടെയും വീട്. എന്നിട്ട് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ?
ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോഴേക്കും ബസ് വന്നു. അവർ രണ്ടും പെട്ടെന്ന് മുന്നിലേക്ക് ചാടി കയറി ഞങ്ങൾ രണ്ടും പുറകിലേക്കും.
അമൽ : മീനാക്ഷി എന്ത് പാവം കൊച്ചാണല്ലേ 😍