മിയ : എന്നാ ശെരി ഡാ വൈകുന്നേരം കാണാം.
രാവിലത്തെ ഇന്റർവെലിനും വൈകുന്നേരം സ്കൂൾ വിടുമ്പോഴേ ഇവരെ കാണുള്ളൂ. ബാക്കി ടൈം ഒക്കെ ഞങ്ങൾ വെറുതെ കറങ്ങി നടന്നു വായിനോക്കാരാണ് പതിവ്. പിന്നേ +2 ലെ ചേട്ടന്മാരെ ഒക്കെ നല്ല കമ്പനി ആണ് ഞങ്ങളും അയ്യിട്ടു അപ്പൊ പിന്നെ അവരുടെ കൂടെ കൂടും.
പിന്നെ ഉള്ള ടൈം ഒക്കെ ഭയങ്കര ബോർ ആയിരുന്നു ക്ലാസ്സിൽ കെടന്നു ഉറങ്ങിയും ലഞ്ച് കയ്ച്ചും ഒക്കെ ടൈം പോയി.
സ്കൂൾ വിട്ടതും ഞങ്ങൾ നേരെ ബേക്കറിലേക്ക് വിട്ടു. ഇനി ½ മണിക്കൂർ ഇവിടെ ഇരിക്കും. സ്കൂൾ ഇരിക്കുന്നത് ഒരു പട്ടികാടായതിനാൽ 15,20 മിനിറ്റ് കൂടുമ്പോഴാണ് ബസ് ഉള്ളു. അതും ആദ്യത്തെ രണ്ടു ബസിൽ ശ്വാസം വിടാൻ പോലും സമയം കിട്ടൂല. അതുകൊണ്ട് ഞങ്ങൾ 4 ഉം സ്ഥിരം 3 മത്തെ ബസ് ലാണ് പോകാറ്.
ബേക്കറിയിൽ കേറിയപ്പോ തന്നെ സഞ്ജു ചേട്ടനെ കണ്ടു. ഞങ്ങളുടെ സീനിയർ ആണ്. പുള്ളിയാണ് ഞങ്ങളെ ബാക്കി സീനിയർസ് ഒക്കെ ആയിട്ട് കമ്പനി ആക്കിയെ. എല്ലാരും നല്ല ക്ലീൻ ആൾകാർ ആണ്. പിന്നെ ഇവരിൽ ചിലർ ഒക്കെ എന്റെ അവിടത്തെ ഗ്രൗണ്ടിൽ ആണ് എല്ലാ ദിവസവും വൈകുന്നേരം ഫുട്ബാൾ കളിക്കാൻ വരാറു.
സഞ്ജു : ദേ ചേട്ടാ എന്നാ 2 സർബത്ത് കൂടി അടിച്ചോ..
കടയിലെ ചേട്ടൻ : ആ മോനെ ഇപ്പൊ തരാം.
ഞങ്ങൾ രണ്ടു സ്റ്റൂൾ വലിച്ചു ആൾടെ അടുത്തിരുന്നു.
ഞാൻ : അല്ല ബാക്കിയുള്ളവർ എവിടെ?
സഞ്ജു : അവന്മാർ ഇപ്പൊ ഇറങ്ങിയതേ ഉള്ളു. നേരെ ഗ്രൗണ്ടിലേക്ക് പോയിട്ടുണ്ട് അല്ല നീ വരുന്നില്ലേ?
ഞാൻ : ഞങ്ങൾ സാദാരണ വരുന്ന സമയത്ത് എത്തിക്കൊള്ളാം.
സഞ്ജു : ഹ്മ്മ് രണ്ടും കെടന്നു കൂടുതൽ ചുറ്റികളിക്കണ്ടു പെട്ടെന്നു എത്തിക്കോ.
അമൽ : അഹ്.
അപ്പോൾത്തേക്കും 2 സർബത്ത് എത്തി. അതും കുടിച്ചു സംസാരിച്ചിരുന്നപ്പോഴാണ് അതിലെ പോയ ബസ് ഇൽ വലിഞ്ഞു കയറി മറ്റേ രണ്ടെണ്ണം പോണു. വേറെആരും അല്ല മിയയും നയനയും. കഷ്ടപ്പെട്ട് എന്തിവലിഞ്ഞു ടാറ്റാ ഒക്കെ കാട്ടുനിണ്ട്.