ഇന്റർവെൽ ആയി കഴിഞ്ഞാൽ ഞങ്ങൾ രണ്ടും ഒന്നില്ലേൽ പുറത്തെ ബേക്കറി ൽ എന്തേലും തട്ടാൻ പോവും ഇല്ലേൽ നേരെ സയൻസ് ബാച്ച് ലേക്ക് പോകും. ഇവിടെ ഞങ്ങളുടെ സ്കൂളിൽ സയൻസ് ബാച്ചിലാണ് അത്യാവിശം സ്റ്റാൻഡേർഡ് ഉള്ള പിള്ളേർ ഉള്ളത്. അവരുടെ ക്ലാസ്സിൽ കൂടുതലും പെൺപിള്ളേർ ആണ്. ആകെ 5 ആൺപിള്ളേർ ഉള്ളു അതിൽ രണ്ടെണ്ണം അമുൽ ബേബിസ് ആണ്.
ഇന്റർവെൽ ന്റെ ബെൽ മുഴങ്ങിയതും ഞങ്ങൾ രണ്ടും എഴുനേറ്റു പുറത്തേക്കു നടന്നു.
വീണ മിസ്സ് : എടാ രണ്ടും ഒന്ന് നിന്നെ. ഞാനും വരുന്നു
ഞാൻ : അതിന് ഞങ്ങൾ സ്റ്റാഫ് റൂം ലേക്കല്ലല്ലോ?
വീണ മിസ്സ് : അതെനിക്കറിയാം നിങ്ങൾ രണ്ടും സയൻസ് ലക്കല്ലേ? പോകുന്ന വഴി അല്ലെ സ്റ്റാഫ് റൂം
അമൽ : അതിനു മിസ്സ്‌നോട് ആരാ പറഞ്ഞെ ഞങ്ങൾ സയൻസ് ലേക്കാണെന്ന്?
വീണ മിസ്സ് : അത് ഇവിടെ സ്കൂൾ മൊത്തം അറിയുന്ന കാര്യം അല്ലെ.. ആരേലും പറയണോ. ഇന്റർവെൽ ആയാൽ അമലും സച്ചിനും പോണത് നേരെ സയൻസ്…. ല്ലേ?
അമൽ : ശെരിയൊക്കെ തന്നെ പക്ഷെ വായിനോക്കാൻ ഒന്നും അല്ല. ഞങ്ങളുടെ കൂട്ടുകാരികൾ അവിടെയാണ് അവരെ കണ്ടു സംസാരിച്ചു ഇരിക്കാം ല്ലോ?
വീണ മിസ്സ് : അതെന്താടാ കോമേഴ്‌സ് ൽ ഇല്ലേ നിങ്ങൾക്ക് സംസാരിച്ചിരിക്കാൻ കൂട്ടുകാരികൾ?
ഞാൻ : ഏതു?? നമ്മുടെ ക്ലാസ്സിലോ? ബെസ്റ്റ് എല്ലാം ഒന്നിലോന്നു മെച്ചം.. എല്ലാത്തിനും അവരവരുടെ കാര്യം മാത്രം നോക്കി നടക്കുന്നവർ. അങ്ങനെ ഉള്ളവരോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.
വീണ മിസ്സ് : അത് ഞാനും ശ്രെദിച്ചായിരുന്നു. അതൊക്കെ പോട്ടെ നിങ്ങൾ സയൻസിൽ കിടന്നു ചുറ്റിതിരിയുന്നത് നമ്മുടെ ഹിമ മിസ്സിന് അത്ര പിടിച്ചിട്ടില്ല.
ഇതാണ് പുതിയ അവതാരം -ഹിമ. ബാക്കിയുള്ളവരെ ബഹുമാനിക്കുമെങ്കിലും ഇവരെ ഹിമ എന്നെ ഞങ്ങൾ വിളിക്കു. അത്രക്കും വെടക്ക് ആണ്. എന്തിനും ഏതിനും വന്നപ്പോ തൊട്ടു കുറ്റം പറയുന്നത് ഞങ്ങളെ രണ്ടിനേം ആണ്.
അമൽ : അവരുടെ കാര്യം ആര് നോക്കുന്നു… അല്ലേടാ?