ഇത്ര വര്ഷം ഭൂമിയിൽ ഉണ്ടായിട്ടും ഈ ഒരു മാസം ഞാൻ ശരിക്കും ആസ്വാദിച്ചത് ജീവിതം…. അങ്ങനെ ഉള്ള സംഭവങ്ങൾ ആയിരുന്നല്ലോ മുഴുവനും ….
ശനിയാഴ്ച രാവിലെ തന്നെ കുടുമക്കാരും ചങ്ങായിമാരുമൊക്കെ വന്നു… എന്നെയും രേഷ്മയേയും യാത്ര അയക്കാൻ ആയി…
അങ്ങനെ ഞങ്ങൾ കണ്ണൂർ എയർപോർട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞതിന് ശേഷം പുറപ്പെട്ടു… അവിടെ എത്തിയപ്പോൾ കൊറോണ ടെസ്റ്റ് എടുക്കാൻ വേണ്ടി ഞങ്ങൾ ഓരോരുത്തരായി പോയി…
രേഷ്മയ്ക് ടെൻഷൻ കയറി വന്നു എന്നോട് പറഞ്ഞു …. എടാ എനിക്ക് പോസിറ്റീവ് ആയാൽ നീ എന്നെ കൂട്ടാതെ പോവുമോ എന്നൊക്കെ….
എടി മണ്ടി നമ്മൾ രണ്ടു പേരും ഒരുമിച്ച് കളിച്ചു കുളിച്ചു ഒക്കെ അല്ലെ വരുന്നത്,, നിനക്കു ഉണ്ടെങ്കിൽ എനിക്കും ഉണ്ടാകും പേടിക്കണ്ട…
അവസാനം റിസൾട്ട് വന്നപ്പോൾ രണ്ടു പേർക്കും നെഗറ്റീവ്… എയർ ഇന്ത്യ ഫ്ലൈറ്റ് ആയിരുന്നു ഞങ്ങളുടേത് .. രാവിലെ 3.30 കുള്ള ഫ്ലൈറ്റ് ആയത് കൊണ്ട് എല്ലാവരും ഫ്ലൈറ്റിൽ കയറിയപ്പോൾ തന്നെ ഉറങ്ങാൻ തുടങ്ങി…
രേഷ്മ ആണെങ്കിൽ ഫ്ളൈറ്റിൽ കയറിയപ്പോൾ മുതൽ സ്വന്തം ഭർത്താവിനെ പോലെ എന്നോട് പെരുമാറാൻ തുടങ്ങി… എന്നെ കെട്ടിപ്പിടിച്ച കിടക്കുകയും…കൊഞ്ചുകയും ഒക്കെ… ഞാൻ അതൊക്കെ ആസ്വദിച്ചു കൊണ്ട് എപ്പോളോ ഉറങ്ങി പോയി…
ബാക്കി വിശേഷം ദുബായിൽ എത്തിയിട്ട്….