ഒന്നുമേ മനസിലാവാതെ ചാരു ചോദിച്ചു..
“ഒന്നുല്ലെടാ.. എന്റെ കുട്ടിക്ക് ഒന്നുമില്ല.. ബാ അകത്തേക്ക് ഇരിക്കാം… അല്ലെങ്കിലീ കാറ്റടിച്ചുള്ള ബോധവും പോകും..”
അതും പറഞ്ഞവൾ ചാരുവിനെ പിടിച്ചു വലിച്ചകത്തേക്ക് കയറ്റി…
“നിനക്കെന്താ പ്രാന്തായോ പെണ്ണേ…?
അരിച്ചു കയറിയ ദേഷ്യത്തിലവൾ നീതുവിനോട് ചോദിച്ചു…
“അയ്യേ നീയിങ്ങനെ ചൂടാവല്ലേ… അതേണ്ടേ കവിളും മൂക്കുമൊക്കെ ചുവന്നു വരുന്നു…”
നീതുവതും പറഞ്ഞവളെ മറികടന്നു പോയപ്പോ ചാരുവിനും ഒരു സംശയം.. അവളപ്പോൾ തന്നെ തന്റെ മുറിയിലേക്ക് ഓടി…അലമാരയിൽ തന്നെ ചേർത്തു പിടിപ്പിച്ച വലിയ കണ്ണാടിയുടെ മുൻപിൽ പോയി നിന്നവൾ സ്വയമൊന്ന് പരിശോധിച്ചു…..
“ചുവന്ന കവിൾ…!
സ്വന്തം കവിളിലൂടെയൊന്നു വിരലോടിച്ചു കൊണ്ടവൾ പറഞ്ഞു. അതേ സമയം തന്നെയവളുടെ മനസ്സിലേക്ക് ആദിത്യൻ പറഞ്ഞ വാക്കുകളും കടന്നു വന്നു………….
എല്ലാം കൂടെയായപ്പോ ചാരുവിനു സ്വയമേ തന്നെ നാണം വന്നു മുഖം താഴ്ത്തി…..
“ദേ പിന്നേം ചുവപ്പിക്കുന്നു അവളിരുന്നു…”
പൊട്ടിച്ചയൊരു പാക്കറ്റ് ലയ്‌സും കൊണ്ടു മുറിയിലേക്ക് കയറിവന്ന നീതു പറഞ്ഞു
“ശെരിക്കും ചുവന്നു വരുവോടി…?
ഇരു കൈകളും കൊണ്ട് കവിളുമറച്ചുകൊണ്ട് ചാരു ചോദിച്ചു
“പിന്നല്ലാണ്ട്… നീ കവിളിൽ വല്ല LED ലൈറ്റും കൊണ്ടാണോടി നടക്കുന്നെ.. നാണം വന്നാലും ദേഷ്യം വന്നാലും ചിരി വന്നാലുമപ്പോ ചുവപ്പിച്ചോളും…നമുക്കുമുണ്ട് ഒരു തേഞ്ഞ കവിള്…. എന്തിനാണോ എന്തോ…”
സ്വന്തം കവിളിലൊന്ന് കുത്തി കൊണ്ടവൾ വന്നു ബെഡിലിരുന്നു
“ദേ അവിടെ അതിന്റെ പൊടിയൊന്നും ഇട്ടേക്കല്ലേ.. എന്നെകൊണ്ട് വയ്യ രാത്രി മൊത്തമിരുന്നു ഉറുമ്പുകടി കൊള്ളാൻ..”
ബെഡിൽ കേറിയിരുന്നു ലൈസ് കൊറിക്കുന്ന നീതിവിനെ നോക്കി ചാരു പറഞ്ഞു… എന്നാലവളുടെ വാക്കുകളെ അപ്പാടെ കാറ്റിൽ പറത്തി പുച്ഛിച്ചുകൊണ്ടവളവിടെയിരുന്നു ബാക്കി കഴിപ്പ് തുടർന്നു
“അല്ല നിന്റെ പൂച്ചക്കണ്ണനെ പിന്നെനി കണ്ടോ…?
ആദിയെ കുറിച്ചവൾ ചോദിച്ചപ്പോ എവിടെനിന്നോ അരിച്ചു കയറിയ നാണത്തെ മറക്കാൻ എന്നവണ്ണം ചാരു വീണ്ടും തന്റെ കവിളുകളെ പൊതിഞ്ഞു പിടിച്ചു..
“മ്മ്… ഇന്നുമവൻ കോളേജിൽ വന്നിരുന്നു…”